Posted By Ansa Staff Editor Posted On

Expat death; മലയാളി യുവതി യുഎഇയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

Expat death; യുഎഇയിലെ താമസസ്ഥലത്ത് മലയാളി യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം. മൃതദേഹം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *