Posted By Nazia Staff Editor Posted On

Expat malayali dead; യുഎഇയിൽ ഷട്ടില്‍ കളിച്ചുകഴിഞ്ഞ് വീട്ടിലെത്തിയ മലയാളി മരണപ്പെട്ടു

Expat malayali dead;ഷാര്‍ജ: ആലുവ തായിക്കാട്ടുകര സ്വദേശി ദാറുസ്സലാമില്‍ അനസ് (43) ഷാര്‍ജയില്‍ അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ ഷട്ടില്‍ കളിച്ചുകഴിഞ്ഞ് വീട്ടിലെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയിരുനന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ദുബൈ ഇംദാദ് കമ്പനിയിലെ ഐ.ടി ടെക്നീഷ്യനാണ്. കുടുംബത്തോടൊപ്പം ഷാര്‍ജയിലാണ് താമസം. ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വലിയപറമ്പില്‍ അബ്ദുല്‍ അസീസിന്‍റെ മകനാണ്. മാതാവ്: പരേതയായ നഫീസത്തുല്‍ മിസിരിയ. ഭാര്യ: അസ്ന മുഹമ്മദ്. മക്കള്‍: ഹംദ, ഹമദ്. സഹോദരങ്ങള്‍: ആസിഫ് അസീസ്, തഹസീന്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *