
Expat Malayali Dies; ഒരാഴ്ച മുന്‍പ് ; മടങ്ങുന്നതിനിടെ പ്രവാസി മലയാളി ദുബായ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
Expat Malayali Dies ദുബായ്: നാട്ടിലെത്തി മടങ്ങുന്നതിനിടെ പ്രവാസി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിട്ടി കുന്നോത്ത് മൂസാൻ പീടികയിലെ നവശ്രീയിൽ ഇ.പി.ബാലകൃഷ്ണനാണു (68) മരിച്ചത്.

കുടുംബസമേതം വർഷങ്ങളായി ദുബായിലാണു താമസിച്ചു വന്നിരുന്നത്. ഒരാഴ്ച മുൻപു നാട്ടിലെത്തിയ ബാലകൃഷ്ണൻ ശനിയാഴ്ചയാണു മടങ്ങിയത്.
ഇന്നലെ പുലർച്ചെ ദുബായ് എയർപോർട്ടിൽ എത്തിയയുടൻ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: പുഷ്പലത. മക്കൾ: ജിജേഷ്, സനീഷ്. മരുമക്കൾ: വീണ, വൃന്ദ. സംസ്കാരം പിന്നീട് നടക്കും.
Comments (0)