
Uae labour law:പ്രവാസികൾ പിരിച്ചുവിടൽ ഭീഷണിയിൽ? ജോലി നഷ്ടമാകുമെന്ന്ണ്ടെ തോന്നിയാൽ ഇക്കാര്യങ്ങൾ ചെയ്യാം
Uae labour law;അബുദാബി: യുഎഇയിൽ തൊഴിലാളികളെ പിരിച്ചുവിടുന്നത് വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരികയാണ്. മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ ഇത് നേരിട്ട് ബാധിക്കാനിടയുണ്ട്. അതിനാൽ തന്നെ പിരിച്ചുവിടൽ സാഹചര്യമുണ്ടായാൽ എന്തൊക്കെ തയ്യാറെടുപ്പുകൾ സ്വീകരിക്കണമെന്നും അറിഞ്ഞിരിക്കാം.

നിരാശരാകാതെ എന്തും നേരിടാൻ തയ്യാറായിരിക്കുക എന്നതാണ് ആദ്യപടി. മാനസികമായ തയ്യാറെടുപ്പുകൾ നടത്തി അടുത്ത നടപടികളെക്കുറിച്ച് ചിന്തിക്കാം. നിങ്ങൾക്ക് തൊഴിൽ നഷ്ടമാകാനിടയുണ്ടെന്ന് തോന്നിയാൽ അവസാന ദിവസങ്ങളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാം. നല്ല ഫലം ഉണ്ടാവുകയാണെങ്കിൽ ഇത് ശക്തമായ സ്വാധീനമുണ്ടാക്കാനും മറ്റൊരു തൊഴിൽ സ്ഥാപനത്തിൽ അപേക്ഷിക്കുമ്പോൾ മികച്ച മതിപ്പുണ്ടാക്കാനും ഉപകരിക്കും. നിങ്ങളുടെ ബയോഡേറ്റയും മറ്റ് സർട്ടിഫിക്കറ്റുകളും അപ്ഡേറ്റ് ചെയ്ത് വയ്ക്കുക. ഏതൊക്കെ മേഖലകളിലാണ് നിങ്ങൾ കഴിവ് തെളിയിച്ചിട്ടുള്ളതെന്നും തൃപ്തികരമായി ജോലി ചെയ്യാൻ സാധിക്കുന്നതെന്നും തിരിച്ചറിഞ്ഞ് ആ മേഖലകളിലെ തൊഴിലന്വേഷണം ആരംഭിക്കുക. ബന്ധങ്ങൾ പുതുക്കാനും ഇതുവഴി പുതിയ തൊഴിലവസരങ്ങളെക്കുറിച്ച് അറിയാനും ശ്രമിക്കുക. പരിചയക്കാരിലൂടെ പുതിയ തൊഴിലുകൾ കണ്ടെത്താൻ ശ്രമിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എന്തൊക്കെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് മനസിലാക്കുക. എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കാനുണ്ടെന്ന് കണ്ടെത്തി അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുക.
അതേസമയം, അബുദാബിയിൽ സ്വദേശിവത്കരണം ശക്തമാകുകയാണെന്നാണ് റിപ്പോർട്ട്. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ മിക്ക നിയമനങ്ങളിലും ഇപ്പോൾ സ്വദേശികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവിടെ മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഭാവിയിൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവർ. കഴിഞ്ഞ വർഷം 475 സ്വദേശികളെയാണ് വിമാനത്താവളത്തിലെ വിവിധ തസ്തികകളിൽ നിയമിച്ചത്. ഇവിടെയുള്ള 44.3 ശതമാനം ജീവനക്കാരും സ്വദേശികളാണ്.
Comments (0)