
വിപുലമായ ഗതാഗത സുരക്ഷ പരിശോധന ; കുവൈറ്റിൽ വാഹന അപകടങ്ങളും അപകട മരണങ്ങളും കുറഞ്ഞു
കുവൈറ്റ് സിറ്റി: ഈ മാസത്തിന്റെ ആദ്യ പകുതിയിൽ ഗതാഗത നിയമലംഘനങ്ങൾ, അപകടങ്ങൾ, മരണങ്ങൾ എന്നിവയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവ്. കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2025 ന്റെ ആദ്യ പകുതിയിൽ 1,659,448 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,968,733 ആയിരുന്നു. 2024 ന്റെ ആദ്യ പകുതിയിൽ 2,511 അപകടങ്ങളുണ്ടായപ്പോൾ, ഈ വർഷം ഇതേ കാലയളവിൽ 1,383 അപകടങ്ങൾ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. വാഹനാപകടങ്ങളിൽ 45 ശതമാനം കുറവുണ്ടായി.
മാത്രമല്ല, ഗതാഗത സംബന്ധമായ മരണങ്ങളുടെ എണ്ണത്തിൽ 34 ശതമാനം കുറവ് രേഖപ്പെടുത്തി. 2025 ന്റെ ആദ്യ പകുതിയിൽ 94 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുണ്ട്. മുൻ വർഷ ഇതേ കാലയളവിൽ ഇത് 143 ആയിരുന്നു അപകട മരണങ്ങൾ.
ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ ഗതാഗത നിയന്ത്രണ നടപടികൾ, വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ജനറൽ ട്രാഫിക് വകുപ്പ് നടത്തുന്ന തുടർച്ചയായ ബോധവൽക്കരണ കാമ്പെയ്‌നുകൾ എന്നിവയാണ് അപകടം കുറയ്ക്കാൻ കാരണം എന്നാണ് വകുപ്പ് വിലയിരുത്തൽ
Comments (0)