Posted By greeshma venugopal Posted On

ഹജ്ജ് തീർഥാടകർക്ക് വിമാന ടിക്കറ്റിനൊപ്പം മക്കയ്ക്കും മദീനക്കുമിടയിലെ ഹറമൈൻ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം

ഹജ്ജ് തീർഥാടകർക്ക് തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം മക്കയ്ക്കും മദീനയ്ക്കുമിടയിൽ സഞ്ചരിക്കാനുള്ള ഹറമൈൻ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നു. ഇതിനായി സൗദി അറേബ്യൻ റെയിൽവേ കമ്പനിയും (സാർ) ഫ്ലൈനാസും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഏകീകൃത റിസർവേഷൻ സംവിധാനത്തിനുള്ളിൽ ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ ടിക്കറ്റും വിമാന ടിക്കറ്റും ഒരുമിച്ച് ബുക്ക് ചെയ്യാനാവും.

ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷനിൽ ഉദ്ഘാടനം ചെയ്ത ഈ സംവിധാനം വഴി എയർലൈൻ, ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇത് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുകയും വ്യോമ, റെയിൽ ഗതാഗതം സംയോജിപ്പിക്കുകയും യാത്രയുടെ ആസൂത്രണം കൂടുതൽ എളുപ്പമാക്കുകയും ചെയ്യും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ വാട്സാപ്പ് ചാനലിൽ അംഗമാകുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *