
ഫഹാഹീൽ റോഡ് 30 തേർഡ് റിംഗ് റോഡുകൾക്കിടയിൽ യാത്ര നിരോധനം ഏർപ്പെടുത്തും
ഫഹാഹീലിലേക്കുള്ള തെക്ക് ദിശയിലുള്ള ഫസ്റ്റ് റിംഗ് റോഡുമായുള്ള ജംഗ്ഷൻ മുതൽ തേർഡ് റിംഗ് റോഡുമായുള്ള ജംഗ്ഷൻ വരെയുള്ള ഇസ്സ ബിൻ സൽമാൻ അൽ ഖലീഫ സ്ട്രീറ്റ് (ഫഹാഹീൽ റോഡ് 30) അടച്ചിടും. ഓഗസ്റ്റ് 14-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വന്നത്. കുവൈറ്റ് സിറ്റിയി ജനറൽ ട്രാഫിക് വകുപ്പിന്റെതാണ് അറിയിപ്പ്
2025 ഓഗസ്റ്റ് 16 ശനിയാഴ്ച പുലർച്ചെ മുതൽ 2025 ഓഗസ്റ്റ് 24 ഞായറാഴ്ച പുലർച്ചെ വരെയാണ് റോഡ് അടച്ചിടുക.കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ് (റോഡ് 40), കെയ്റോ സ്ട്രീറ്റ് (റോഡ് 35), അറേബ്യൻ ഗൾഫ് സ്ട്രീറ്റ് (കോസ്റ്റൽ റോഡ് 25) എന്നിവയാണ് അധികൃതർ സഞ്ചാരികൾക്കായി നിർദ്ദേശിക്കുന്ന ഇതര റൂട്ടുകൾ.
Comments (0)