
Uae residence:ഇത് കൊള്ളാലോ!! പ്രവാസികളെ പണം ലാഭിക്കാൻ പുതിയ വഴി; പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ പണം ലാഭിക്കാൻ ചില വഴികളുണ്ട് അറിയാം
Uae residence;റാസൽ ഖൈമ : റാസൽ ഖൈമയിലെ ഹൈപ്പർമാർക്കറ്റുകളിൽ വലിയ തിരക്കാണ് പലപ്പോഴും അനുഭവപ്പെടാർ. എന്നും പല ആളുകൾ എത്തി സാധനങ്ങൾ വാരിക്കൂട്ടി കൊണ്ടുപോകും. ഏകദേശം 9,000 ദിർഹം വരെയാണ് ഇവർ ബില്ല് നൽകുന്നത്. എന്നാൽ ഇതിന്റെ കാര്യങ്ങൾ ഒന്നും ആർക്കും മനസിലായില്ല. പിന്നീടാണ് ഇതിലെ ട്വിസ്റ്റ് അറിഞ്ഞത്.റാസൽഖൈമയിലെ റീട്ടെയിൽ മാർക്കറ്റിൽ ഉപഭോക്താക്കൾ വലിയ തോതിൽ സാധനങ്ങൾ വാങ്ങുന്നത് ഒരു പുതിയ സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമാണ്. ഒറ്റയടിക്ക് ഒരു മാസത്തേക്കോ അതിലധികമോ ഉള്ള സാധനങ്ങൾ വാങ്ങുമ്പോൾ പലപ്പോഴും ഹൈപ്പർമാർക്കറ്റുകൾ നൽകുന്ന ഓഫറുകളും പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. ഇത് ചെറിയ തുക മുടക്കി പല തവണയായി സാധനങ്ങൾ വാങ്ങുന്നതിനെക്കാൾ ലാഭകരമാണ്. കൂടാതെ, യുഎഇയിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം കുടുംബങ്ങൾ അവരുടെ പ്രതിമാസ ബജറ്റ് കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു.
മറ്റു എമിരേറ്റുകളെ പോലെയല്ല റസൽഖെെമ. ഇവിടെ കുടുംബങ്ങൾ വലുതാണ്. പല തലമുറകൽ ഒരുമിച്ചാണ് ഇവിടെ വീടുകളിൽ കഴിയുന്നത്. അതുകൊണ്ട് തന്നെ ഇവിടേക്ക് 25 കിലോ ചിക്കൻ എല്ലാം ഒരുമാസം വേണം. സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികൾക്ക് ലഞ്ച് ബോക്സിലേക്ക് ആവശ്യമായ മുട്ട, പഴങ്ങൾ, പച്ചകറികൾ എന്നിവ അധികം വാങ്ങും. റമദാൻ മാസത്തിൽ വാങ്ങുന്ന സാധനങ്ങളിൽ വിത്യാസം ഉണ്ടാകും.
എമറാത്തികൾ മാത്രമല്ല പ്രവാസികൾ, പ്രത്യേകിച്ച് കുടുംബമായി താമസിക്കുന്നവർ, ഈ പ്രവണതയുടെ പ്രധാന ഭാഗമാണ്. റാസൽഖൈമ ദുബായിയെക്കാൾ കുറഞ്ഞ ജീവിതച്ചെലവുള്ള എമിറേറ്റ് ആയതുകൊണ്ട്, പലരും ഇവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. അവർക്ക് ഒരു മാസത്തേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരുമിച്ച് വാങ്ങുമ്പോൾ നല്ലൊരു തുക തന്നെ വരും.
ശമ്പളം ലഭിക്കുന്ന സമയത്താണ് സാധാരണയായി ഹൈപ്പർമാർക്കറ്റുകളിൽ തിരക്ക് കൂടുന്നത്. ഒരുമാസത്തേക്ക് ഒരുമിച്ച സാധനങ്ങൾ വാങ്ങുനനത് കാരണം ലാഭകരമായ ജീവിതം നയിക്കാനും കൂടുതൽ പണം നാട്ടിലേക്ക് അയക്കാനും സാധിക്കും. അതിന് വേണ്ടിയാണ് പ്രവാസികൾ ഈ രീതി പിന്തുടരുന്നത്. ഈ പ്രവണത റാസൽഖൈമയുടെ റീട്ടെയിൽ മേഖലയുടെ വളർച്ചയുടെ സൂചന കൂടിയാണ്, കാരണം ഇവിടുത്തെ ജനസംഖ്യയും സാമ്പത്തിക പ്രവർത്തനങ്ങളും വർധിച്ചുവരുന്നുണ്ട്
Comments (0)