Posted By Nazia Staff Editor Posted On

UAE International Card Transactions;പ്രവാസികളെ അറിഞ്ഞോ?? വിദേശ ഇടപാടു കൾക്ക് ഇനി ചെലവ് കൂടും: പുതിയ മാറ്റം ഇങ്ങനെ

UAE International Card Transactions അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് തിരിച്ചടി. രാജ്യാന്തര ഇടപാടുകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചേക്കും. യുഎഇയിലെ പ്രാദേശിക ബാങ്കുകൾ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകൾക്ക് ഫീസ് വർധിപ്പിക്കുമെന്ന് ഉപയോക്താക്കളെ അറിയിച്ചു. സെപ്തംബർ 22 മുതൽ ഈ വർധനവ് പ്രാബല്യത്തിൽ വരും. കൂടുകയോ കുറയുകയോ ചെയ്യാം.

ബാങ്ക് ഉപഭോക്താക്കൾക്ക് അയച്ച അറിയിപ്പനുസരിച്ച്, വിദേശത്ത് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന സർചാർജ് നിലവിലുള്ള 2.09 ശതമാനത്തിൽ നിന്ന് ഇടപാട് തുകയുടെ 3.14 ശതമാനമായി ഉയർത്തും. രാജ്യത്തെങ്ങുമുള്ള ബാങ്കുകൾ ബാങ്കിങ് സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസുകൾ പുനഃനിർണയിക്കുകയാണെന്ന് ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. പ്രവർത്തന ആവശ്യകതകൾക്കും വിശാലമായ ചെലവ് ഘടനകൾക്കും അനുസരിച്ചാണ് ഇത്തരം ഫീസുകൾ സാധാരണയായി ക്രമീകരിക്കുന്നത്.

ഈ മാറ്റം വിദേശത്ത് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന യുഎഇ നിവാസികളെയും പ്രവാസികളെയും കാര്യമായി ബാധിക്കും. വിദേശയാത്രകൾക്കും ഓൺലൈൻ വിദേശ പർച്ചേസുകൾക്കും ഇത് ചെലവ് വർധിപ്പിക്കും. ഈ മാറ്റം നടപ്പിലാകുന്നതിന് മുൻപ് ഉപയോക്താക്കൾ അവരുടെ ബാങ്കുകളുമായി ബന്ധപ്പെട്ട് പുതിയ ഫീസ് ഘടനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത് നന്നായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *