
Groom withdraws from wedding: ആറ് മാസത്തെ സാലറി സ്‌റ്റേറ്റ്‌മെന്റും പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് പ്രതിശ്രുത വധുവിന്റെ പിതാവ്;ഒടുവിൽ വരൻ ചെയ്തത്…
Groom withdraws from wedding: അമ്മാൻ: പ്രതിശ്രുത വധുവിന്റെ പിതാവ് ആറ് മാസത്തെ സാലറി സ്റ്റേറ്റ് മെന്റും പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യപ്പെട്ടതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ജോർദാനിലെ അമ്മാനിലാണ് സംഭവം. പ്രതീക്ഷയോടെ വിവാഹത്തിന് കാത്തിരുന്ന യുവാവിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു പ്രതിശ്രുത വധുവിന്റെ ആവശ്യങ്ങളെന്ന് ജോർദാൻ മാധ്യങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

2027 ഓഗസ്റ്റ് 2 ന് മുമ്പ് കാണാനാവുന്ന ആകാശ വിസമയങ്ങൾ ഏതെല്ലാം; കൂടുതലറിയാം പ്രാദേശിക മാധ്യമമായ സരായ ന്യൂസിനോട് സംസാരിക്കവെ, യുവാവ് പ്രതിശ്രുത വധുവിന്റെ ഡിമാന്റുകളെ അസാധാരണവും അമിതവുമായ ആവശ്യങ്ങളാണെന്നാണ് വിശേഷിപ്പിച്ചത്. “ഞാൻ ഒരു ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുകയാണോ?” എന്ന് അദ്ദേഹം പിതാവിനോട് ചോദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്നുണ്ടായ വാക്കേറ്റം വിവാഹത്തിൽ നിന്ന് പിന്മാറാൻ യുവാവിനെ പ്രേരിപ്പിക്കുകയായിരുന്നു.
അനധികൃത ആപ്പുകളുടെ ഉപയോഗം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ജോർദാനിൽ ജീവിതച്ചെലവ് ഉയരുന്നതും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും വിവാഹം പോലുള്ള ജീവിതസുപ്രധാന തീരുമാനങ്ങളെ ദുഷ്കരമാക്കുന്ന പശ്ചാത്തലത്തിൽ, ഈ സംഭവം വ്യാപകമായ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്
Comments (0)