
Air india emergency landing:തീപിടിത്ത മുന്നറിയിപ്പ് : എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കി;ഒടുവിൽ..
Air india emergency landingതീപിടിത്ത മുന്നറിയിപ്പിനെ തുടർന്ന് എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കി. ഞായറാഴ്ച ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട AI2913 വിമാനമാണ് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ നിലത്തിറക്കിയത്.
തീപിടിത്ത സാധ്യത സൂചിപ്പിക്കുന്ന മുന്നറിയിപ്പ് പൈലറ്റുമാർക്ക് ലഭിച്ച ഉടൻ വിമാനം തിരികെയിറക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടിയന്തരമായി വിമാനം തിരിച്ചിറക്കിയതിനെ തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
Comments (0)