
ഹംദാൻ സ്ട്രീറ്റിൽ ബിൻ ബ്രൂക്ക് കെട്ടിടത്തിൽ വൻതീപിടിത്തം ; താമസക്കരിൽ ഭൂരിഭാഗവും മലയാളികൾ
അബുദാബി ഹംദാൻ സ്ട്രീറ്റിൽ ബിൻ ബ്രൂക്ക് കെട്ടിടത്തിൽ വൻതീപിടിത്തം. മെസനിൻ ഫ്ലോറിലെ സംഭരണ കേന്ദ്രത്തിനാണു തീപിടിച്ചത്. സമീപത്തുള്ള ക്ലിനിക്കും അഗ്നിക്കിരയായി. ആളപായമില്ല. 17 നില കെട്ടിടത്തിലേക്ക് പെട്ടെന്നു പുക പരന്നതു ജനങ്ങളിൽ ആശങ്കയിലാഴ്ത്തി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന അയൽ ഫ്ലാറ്റിലുള്ളവരെ വിളിച്ചുണർത്തിയാണു പലരും ഗോവണി മുഖേന രക്ഷപ്പെട്ടത്. എന്നാൽ, വിവരം അറിയുമ്പോഴേക്കും കെട്ടിടത്തിനകത്ത് പുക നിറഞ്ഞതോടെ പുറത്തിറങ്ങാനാകാതെ വീടിനകത്തു തന്നെ കഴിഞ്ഞവരുമുണ്ട്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. താമസക്കാരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. അഗ്നിശമന സേന ഉടൻ തീയണച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി. https://www.nerviotech.com
Comments (0)