
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ലോഹ ഫാക്ടറിയിൽ തീപിടുത്തം
കുവൈറ്റ് സിറ്റി: വെള്ളിയാഴ്ച വൈകുന്നേരം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ലോഹ ഫാക്ടറിയിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദ്ധിയ, അൽ-ഷഹീദ് കേന്ദ്രങ്ങളിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ സമയോചിതമായി ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയതിനാൽ സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞെന്ന് അധികൃതർ അറിയിച്ചു. കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
Comments (0)