Posted By greeshma venugopal Posted On

അബുദാബിയിലെ അഞ്ച് പ്രമുഖ റസ്റ്റോറന്റുകൾക്ക് താഴ് വീണു ; താഴ് വീണതിൽ ഇന്ത്യൻ റസ്റ്റോറന്റുകളും

ഭക്ഷ്യസുരക്ഷ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് അബുദാബിയിലെ ഒരു റസ്റ്റോറന്റ് അടച്ചുപൂട്ടി. അൽ ദാനയിൽ സ്ഥിതിചെയ്യുന്ന സൈഖ ​ഗ്രിൽ ആൻഡ് റസ്റ്റോറന്റ് ആണ് അടച്ചുപൂട്ടിയതെന്ന് അ​ഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. ക്ഷ്യസുരക്ഷ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് എമിറേറ്റിൽ ഈ ആഴ്ച അഞ്ച് റസ്റ്റോറന്റുകളാണ് അടച്ചുപൂട്ടിയത്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

പാക് രവി റസ്റ്റോറന്റ്, ലാഹോർ ഗാർഡൻ ഗ്രിൽ റസ്റ്റോറന്റ് ആൻഡ് കഫറ്റീരിയ, കറക് ഫ്യൂച്ചർ കഫറ്റീരിയ, റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റ്, സാൾട്ടി ദേസി ദർബാർ റസ്റ്റോറന്റ്, അൽ മഖാം കോർണർ റസ്റ്റോറന്റ് എന്നിവയാണ് അടച്ചത്. ബം​ഗാളി ഭക്ഷണം ലഭിക്കുന്ന അബുദാബിയിലെ രുപാഷി ബം​ഗള റസ്റ്റോറന്റും അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *