
രാജ്യത്ത് ഭക്ഷ്യവിഷബാധ പടർന്നതായി സംശയം ; ഭക്ഷ്യ-പോഷകാഹാര കേന്ദ്രം അടച്ചുപൂട്ടി
രാജ്യത്ത് ഭക്ഷ്യവിഷബാധ സംശയിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്ന്, ഭക്ഷ്യ-പോഷകാഹാര കേന്ദ്രം അടച്ചുപൂട്ടുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്, സംശയിക്കപ്പെടുന്ന കേന്ദ്രത്തിലെ ഭക്ഷണസാമ്പിളുകളും തൊഴിലാളികളും എടുത്ത് എപ്പിഡെമിയോളജിക്കൽ അന്വേഷണ നടപടിക്രമങ്ങൾ ഉടൻ ആരംഭിച്ചതായി അതോറിറ്റി ഒരു പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു.
ലബോറട്ടറി പരിശോധനകളുടെയും എപ്പിഡെമിയോളജിക്കൽ അന്വേഷണങ്ങളുടെയും ഫലങ്ങൾ വരുന്നതുവരെ, സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടാൻ സ്ഥാപനത്തിന്റെ ഉടമയ്ക്ക് നിർദ്ദേശം നൽകിയതായും പിഎഎഫ്എൻ കൂട്ടിച്ചേർത്തു.
Comments (0)