
യു എ ഇയിൽ നിന്ന് ഓമാനിലേക്ക് പോകുന്നതിനിടെ അപകടം ; യുഎഇ മുൻ സൈനികൻ മരിച്ചു
ഒമാനിലെ ഹൈമ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുഎഇയിലെ മുൻ സൈനികൻ മരിച്ചു. 70 വയസ്സുള്ള മുഹമ്മദ് ഫരാജ് ആണ് മരിച്ചത്.
ഭാര്യയോടും മകളോടും ഒപ്പം സലാലയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. യുഎഇൽ നിന്ന് ഒമാനിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറ് ദിവസത്തെ വാരാന്ത്യ യാത്രയിലായിരുന്നു കുടുംബം.
അടുത്ത ആഴ്ച തിരിച്ചെത്താൻ പദ്ധതിയിട്ടിരുന്നു. സംഭവത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് വൈകുന്നേരം 4 മണിയോടെ മകന് അധികാരികൾ അറിയിപ്പ് കൈമാറി. എതിർ ദിശയിൽ നിന്ന് വന്ന കാറിലുണ്ടായിരുന്ന ഒമാനി പൗരനും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു . സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നിന്ന് പോലീസ് ഏവിയേഷൻ വടക്കൻ ബാറ്റിന ഗവർണറേറ്റിലെ ലിവയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.


Comments (0)