Posted By greeshma venugopal Posted On

ഷാ​ർ​ജ മ്യൂ​സി​യ​ങ്ങ​ളി​ൽ ഇ​ന്ന്​ പ്ര​വേ​ശ​നം സൗ​ജ​ന്യം

അ​ന്താ​രാ​ഷ്ട്ര മ്യൂ​സി​യം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് 18 ഞാ​യ​റാ​ഴ്ച ഷാ​ർ​ജ മ്യൂ​സി​യം​സ് അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലെ എ​ല്ലാ മ്യൂ​സി​യ​ങ്ങ​ളി​ലേ​ക്കും സൗ​ജ​ന്യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചു. മെ​യ് 15 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും അ​തോ​റി​റ്റി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ‘

വേ​ഗ​ത്തി​ൽ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മൂ​ഹ​ങ്ങ​ളി​ലെ മ്യൂ​സി​യ​ങ്ങ​ളു​ടെ ഭാ​വി’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര മ്യൂ​സി​യം ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഭാ​വി​ത​ല​മു​റ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ നി​റ​വേ​റ്റു​ന്ന​തി​നും നി​ല​വി​ലു​ള്ള ഡി​ജി​റ്റ​ൽ, സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​നും മ്യൂ​സി​യ​ങ്ങ​ളെ സ​ജ്ജ​മാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​മാ​ണ്​ ഈ ​പ്ര​മേ​യ​ത്തി​ലൂ​ടെ പ​ങ്കു​​വെ​ക്കു​ന്ന​ത്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *