
യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു
യുഎഇയിൽ അടുത്തമാസ(ജൂൺ)ത്തെഇന്ധന വില പ്രഖ്യാപിച്ചു. തുടർച്ചയായി കഴിഞ്ഞ രണ്ട് മാസം കുറവ് രേഖപ്പെടുത്തിയപ്പോൾ ഇപ്രാവശ്യം പെട്രോൾ വിലയിൽ ഏറ്റക്കുറവില്ല. എന്നാൽ ഡീസൽ വിലയിൽ 7 ഫിൽസ് കുറവ് രേഖപ്പെടുത്തി.
പെട്രോൾ സൂപ്പർ 98ന് ലിറ്ററിന് 2.58 ദിർഹമാണ് നാളെ (ജൂൺ1) മുതൽ നൽകേണ്ടി വരിക. ഈ മാസം(മേയ്)വും ഇതേ വിലയാണ്. അതുപോലെ സ്പെഷൽ 95ന് ലിറ്ററിന് 2.47 ദിർഹം, ഇ-പ്ലസ് 91ന് ലിറ്ററിന് 2.39 ദിർഹം എന്നിങ്ങന. ഈ മാസവും ഇത് തന്നെയായിരുന്നു വില. എന്നാൽ ഡീസലിന് 7 ഫിൽസ് കുറഞ്ഞു. ഈ മാസം ലിറ്ററിന് 2.52 ദിർഹമായിരുന്നത് അടുത്തമാസം 2.45 നൽകിയാൽ മതി. ആഗോള ഇന്ധനവിലയ്ക്കനുസരിച്ചാണ് യുഎഇ അധികൃതർ ഓരോ മാസവും അവസാനം അടുത്തമാസത്തെ ഇന്ധന വില തീരുമാനിക്കുന്നത്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v
Comments (0)