Posted By greeshma venugopal Posted On

കുവൈറ്റിൽ കൈക്കൂലി കൈപ്പറ്റി വ്യാജ തെഴിൽ അനുമതി വാങ്ങി നൽകുന്ന സംഘം പിടിയിൽ

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് വകുപ്പും മാൻ പബ്ലിക് അതോറിറ്റിയുമായി സഹകരിച്ച്, കുവൈത്തിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടി തൊഴിലാനുമതി അപേക്ഷകൾ വ്യജമായി തയ്യാറാക്കുന്ന ക്രിമിനൽ സംഘത്തെ പിടികൂടി. കേസിൽ പ്രതികളായ 6 ഈജിപ്ത് സ്വദേശികളെയും 1 സിറിയക്കാരനെയും പിടികൂടി

രഹസ്യമായി നടത്തിയ അന്വേഷണത്തിൽ , മാന്പവർ അതോറിറ്റിയിലെ ഒരു ജീവനക്കാരൻ ഇടനിലക്കാരനാണന്നും നിയമാനുസൃതമായ ഇടപാടുകൾ ഇവക്കായി കൃത്രിമമായി ഉപയോഗിക്കുന്നതായും കണ്ടെത്തി. തൊഴിൽ അനുമതികൾക്കായി അപേക്ഷിക്കുന്നതിന്, ഓരോ ഇടപാടിനും 130 മുതൽ 250 കുവൈറ്റ് ദിനാർ വരെയാണ് ഇവർ കൈക്കൂലിയായി വാങ്ങിയിരുന്നത്. ഇടനിലക്കാരനെ പിടികൂടി തെളിവുകൾ സഹിതം നിരത്തിയുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

മറ്റു പ്രതികളും ഇടനിലക്കാരന് കൈക്കൂലി നൽകിയതായി സമ്മതിച്ചു. അതോറിറ്റിയിൽ സ്വാധീനം ചെലുത്തി അനധികൃതമായി തൊഴിലാളികളെ നിയമിക്കാൻ സഹായിച്ചതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. വിവിധ കമ്പനികൾക്കായി ഈ ഇടപാടുകൾ നടത്തിയിട്ടുണ്ടന്നും തെളിഞ്ഞു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *