Posted By Nazia Staff Editor Posted On

Visa in Georgia;വിസ നിയമം കടുപ്പിച്ച് ഈ രാജ്യം; മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ വിമാനത്താവളത്തില്‍ കുടുങ്ങുന്നു

Visa in Georgia :ദുബൈ: യുഎഇയിലെ മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് യൂറോപ്പ്യന്‍ രാജ്യമായ ജോര്‍ജിയ. അഭൗമമായ സൗന്ദര്യം കൊണ്ട് കനിഞ്ഞ് അനുഗ്രഹിക്കപ്പെട്ട ഈ രാജ്യം ലോകരാജ്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏവരുടെയും ലിസ്റ്റില്‍ ഉള്‍പ്പെട്ടതാകും.

എന്നാല്‍ ഇപ്പോള്‍ ഗള്‍ഫ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന തരത്തിലാണ് ജോര്‍ജിയയിലെ വിസനിയമം. 
യുഎഇയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും സഞ്ചാരികളെ നേരിട്ടുബാധിക്കുന്ന വിസ നിബന്ധനകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 

പുതിയ വിസ നിയമ പ്രകാരം ജോര്‍ജിയയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് വിസ നേരത്തേ ഉണ്ടായിരുന്നാല്‍ പോലും പുതുക്കിയ രേഖകളും സര്‍ക്കാര്‍ നിബന്ധനകളും പാലിച്ചാല്‍ മാത്രമേ രാജ്യം സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ.

യുഎഇ അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജോര്‍ജിയയിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് മടക്കി അയച്ചതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിയത്. വരും ദിവസങ്ങളില്‍ ജോര്‍ജിയയിലേക്ക് യാത്ര തിരിക്കാന്‍ ഉദ്ദേശിച്ചവര്‍ എത്രയും പെട്ടെന്ന് അവരുടെ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് പുതുക്കിയ നിബന്ധനകള്‍ എല്ലാം പാലിച്ചിട്ടുണ്ടോ എന്നുറപ്പാക്കുകയും ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണെന്ന് ദുബൈയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി പ്രതിനിധികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ബലിപെരുന്നാള്‍ അവധിയോട് അനുബന്ധിച്ച് നിരവധിപേര്‍ ജോര്‍ജിയ അടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ആസൂത്രണം ചെയ്തിരുന്നു. 

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിയയിലെ വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധന കര്‍ശനമാക്കി. റിട്ടേണ്‍ ടിക്കറ്റ്, താമസ സൗകര്യത്തിന്റെ വിശദാംശങ്ങള്‍, പേര്‍സണല്‍ വിവരങ്ങള്‍, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഇപ്പോള്‍ നിര്‍ബന്ധമാണ്. 

ജോര്‍ജിയയിലേക്ക് പോകുമ്പോള്‍ യാത്രക്കാര്‍ കൈവശം വെക്കേണ്ടുന്ന രേഖകള്‍

  • 6 മാസത്തിലേറെ കാലവധിയുള്ള പാസ്‌പോര്‍ട്ട്
  • റിട്ടേണ്‍ ടിക്കറ്റ്
  • ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍
  • യാത്രാ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട രേഖകള്‍
  • യാത്രയുമായി ബന്ധപ്പെട്ട രേഖകള്‍

Comments (0)

Leave a Reply

Your email address will not be published. Required fields are marked *