Posted By Krishnendhu Sivadas Posted On

ഖത്തർ ആഗോള ഉച്ചകോടി ; ഗുണം ഇന്ത്യൻ സംരംഭകർക്ക്

ദോഹ : ഖത്തർ ആഗോള ഉച്ചകോടി ഖത്തറിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഗുണകരമാകും.

ആഗോള വെബ് ഉച്ചകോടിഖത്തർ 2026 അടുത്ത വർഷംഫെബ്രുവരി 1 മുതൽ 4 വരെയാണ് നടക്കുന്നത്.

ഖത്തറിൽ നടക്കുന്ന ആഗോള ഉച്ചകോടി ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക-സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ അവിടുത്തെ ഇന്ത്യൻ പ്രവാസികൾക്ക് പ്രയോജനം ചെയ്യും. ഇത് സഹകരണത്തിനും വളർച്ചയ്ക്കും കൂടുതൽ അവസരങ്ങൾ നൽകിയേക്കാം.

പ്രത്യേകിച്ച്, ഈ ഉച്ചകോടി ബിസിനസ് നെറ്റ്‌വർക്കിംഗ്, നിക്ഷേപ സാധ്യതകൾ, വിജ്ഞാന കൈമാറ്റം എന്നിവ സുഗമമാക്കും, ഇത് ഖത്തറിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഗുണകരമാകും.

ഉച്ചകോടിയിൽ120 ലേറെ രാജ്യങ്ങളിൽ നിന്നായി30,000 പ്രതിനിധികൾ പങ്കെടുക്കും.ദോഹ എക്സിബിഷൻ ആൻഡ്കൺവെൻഷൻ സെന്ററിൽനടക്കുന്ന ഉച്ചകോടിയിൽആയിരത്തിലേറെ സ്റ്റാർട്ടപ്പുകളുംനിക്ഷേപകരും സംബന്ധിക്കും.ഇത്തവണ ന്യൂ മീഡിയ സമ്മിറ്റ്,ന്യൂസ്പോർട്സ് സമ്മിറ്റ്, മെഷീൻസമ്മിറ്റ്, ഹെൽത്ത് സമ്മിറ്റ്എന്നിങ്ങനെ നാല് പ്രത്യേകവിഭാഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെവൈവിധ്യവൽക്കരിക്കാനുംഡിജിറ്റൽ മുന്നേറ്റംത്വരിതപ്പെടുത്തുന്നതിന്റെയുംഭാഗമായാണ് ആഗോള വെബ്ഉച്ചകോടി സംഘടിപ്പിക്കുന്നത്.സംഘാടനത്തിന്റെ ഭാഗമായിവിപുലമായ രൂപരേഖ തയ്യാറാക്കി.

കഴിഞ്ഞദിവസം ചേർന്ന സ്ഥിരംസംഘാടക സമിതി പതിവ്യോഗത്തിൽ ഗവൺമെന്റ്കമ്മ്യൂണിക്കേഷൻസ് ഓഫീസ്(ജിസിഒ) ഡയറക്ടറും പെർമനന്റ്വെബ് സമ്മിറ്റ് ഓർഗനൈസിംഗ്കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ്ജാസിം ബിൻ മൻസൂർ ബിൻജാബർ അൽ താനിഅധ്യക്ഷമായി.

സിസിഒ കെവിൻമക്ഡൊണാൾഡ് പദ്ധതിരൂപരേഖ അവതരിപ്പിച്ചു.വിദേശകാര്യം, ആഭ്യന്തരം,ധനകാര്യം, ആശയവിനിമയ,വിവര സാങ്കേതികം, വാണിജ്യ-വ്യവസായം എന്നീമന്ത്രാലയങ്ങളിലെ ഉന്നതഉദ്യോഗസ്ഥർ പങ്കെടുത്തു.

ഇവർക്ക്പുറമേ ഖത്തർഇൻവെസ്റ്റ്മെന്റ് അതോറിറ്റി,ഇൻവെസ്റ്റ് ഖത്തർ, ഖത്തർഎയർവേയ്സ് പ്രതിനിധികളുംസർക്കാർ സ്ഥാപനങ്ങളുടെമേധാവികളും പങ്കെടുത്തു.നവംബറിൽ നടക്കുന്ന ലിസ്റ്റൺവെബ് ഉച്ചകോടി 2025-ൽ ഖത്തർപ്രതിനിധി സംഘത്തിന്റെപങ്കാളിത്തം സംബന്ധിച്ചും ചർച്ചചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *