Posted By greeshma venugopal Posted On

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ സീ​സ​ൺ ഇ​ന്ന്​ സ​മാ​പി​ക്കും

ദു​ബൈ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 29ാം സീ​സ​ൺ ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും. ക​ഴി​ഞ്ഞ ആ​ഴ്ച അ​വ​സാ​നി​ക്കേ​ണ്ട സീ​സ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക്​ കൂ​ടി നീ​ട്ടി​യി​രു​ന്നു. സ​മാ​പ​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്​ ഞാ​യ​റാ​ഴ്ച ക​രി​മ​രു​ന്ന്​ പ്ര​യോ​ഗം ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ല​ഭി​ക്കും. https://www.nerviotech.com

വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ ന​ട​ന്ന ഇ​ത്ത​വ​ണ​ത്തെ സീ​സ​ണി​ൽ 3500ലേ​റെ ഷോ​പ്പി​ങ്​ ഔ​ട്​​ലെ​റ്റു​ക​ൾ, 250ലേ​റെ ഭ​ക്ഷ​ണ ശാ​ല​ക​ൾ, കാ​ർ​ണി​വ​ൽ, എ​ക്സ്​​പോ പ്ലാ​ന​റ്റ്​ സി​റ്റി, നി​യോ​ൺ ഗാ​ല​ക്സി എ​ക്സ്​ ചാ​ല​ഞ്ച്​ സോ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 200ലേ​റെ റൈ​ഡു​ക​ളും ഗെ​യി​മു​ക​ളും എ​ന്നി​വ ഒ​രു​ക്കി​യി​രു​ന്നു. 12 വ​യ​സ്സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​മാ​പ​ന ദി​ന​ത്തി​ൽ രാ​ത്രി ഒ​രു മ​ണി​വ​രെ സ​ന്ദ​ർ​ശ​ന സ​മ​യ​മു​ണ്ടാ​കും.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

2024 ഒ​ക്ടോ​ബ​ർ 16ന് ​ആ​രം​ഭി​ച്ച സീ​സ​ൺ 29ൽ ​ഇ​തി​ന​കം ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​താ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. 1997ൽ ​ഒ​രു റീ​ട്ടെ​യി​ൽ കി​യോ​സ്‌​ക് ക്ല​സ്റ്റ​റാ​യി ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ദു​ബൈ​യി​ലെ മു​ൻ​നി​ര സീ​സ​ണ​ൽ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഈ ​സീ​സ​ണി​ൽ 30 പ​വ​ലി​യ​നു​ക​ളി​ലാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ ഇ​ന്ത്യ​ൻ പ​വ​ലി​യ​നി​ലും ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​രാ​ണ്​ ഇ​ത്ത​വ​ണ എ​ത്തി​യ​ത്. അ​ടു​ത്ത സീ​സ​ൺ ഈ ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ തു​ട​ങ്ങു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *