
ദുബായിൽ ജോലിക്ക് പോകുന്നോ? വിസിറ്റ് വിസയെടുത്ത് ജോലിക്ക് പോകരുത് കേട്ടോ; അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങൾ
യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. വർക്ക് വിസ വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയിൽ ജോലിക്ക് പ്രവേശിച്ച് പിന്നീട് നിരവധി പ്രവാസികൾ നിയമപരമായ കുരുക്കുകളിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും തൊഴിൽ ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
സ്ഥിരം തൊഴിൽ ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് വിസിറ്റ് വിസയിൽ ജോലിക്ക് പ്രവേശിക്കുന്ന പലരും പിന്നീട് ദുരിതത്തിലാകുന്ന കാഴ്ചയാണ് കാണുന്നത്. ഔദ്യോഗിക കരാറുകളോ സ്ഥിരം ജോലിയോ ഇല്ലാത്തതിനാൽ ഇവർക്ക് രാജ്യം വിട്ടുപോകേണ്ട അവസ്ഥ വരുന്നു. സന്ദർശക വിസയിൽ ഒരാളെ ജോലിക്ക് നിയമിക്കുന്നതും ജോലി ചെയ്യാൻ അനുവദിക്കുന്നതും നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ പറയുന്നു.
സന്ദർശക വിസയിൽ വരുന്ന പല ഉദ്യോഗാർത്ഥികൾക്കും നിയമപരമായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകില്ല. വിസിറ്റ് വിസയിൽ ജോലിയിൽ തുടരൂ പതിയെ മാറ്റി നൽകാം എന്ന തരത്തിൽ പല കമ്പനി ഉടമകളും സംസാരിക്കും എന്നാൽ ഇതെല്ലാം നിയമ വരുദ്ധമാണെന്നാണ് അധികൃതർ പറയുന്നത്.
യുഎഇയിലെ തൊഴിൽ, കുടിയേറ്റ നിയമങ്ങൾ അനുസരിച്ച് വിസിറ്റ് വിസയിൽ ജോലി ചെയ്യാൻ പാടില്ല. 2021-ലെ ഫെഡറൽ നിയമം നമ്പർ 33, 2021-ലെ ഫെഡറൽ നിയമം നമ്പർ 29 എന്നിവ അനുസരിച്ച് ഒരാൾ യുഎഇയിൽ ജോലിക്ക് പ്രവേശിക്കണമെങ്കിൽ വർക്ക് പെർമിറ്റും റെസിഡൻസി വിസയും നിർബന്ധമാണ്. ഈ രേഖകളില്ലാതെ ഒരാളെ ജോലിക്കായി നിയമിക്കുന്നത് നിയമവിരുദ്ധമാണ്. 2024-ലെ ഫെഡറൽ നിയമം നമ്പർ 9-ലെ ആർട്ടിക്കിൾ 60(1)(എ) പ്രകാരം നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്ക് 1,00,000 ദിർഹം മുതൽ 1 മില്യൻ ദിർഹം വരെ പിഴ ലഭിക്കാൻ സാധ്യതയുണ്ട്. യുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6
Comments (0)