
Gold rate in uae; ദുബായിൽ സ്വർണ്ണവില കുറഞ്ഞു:ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിത്
Gold rate in uae;ദുബൈ: കഴിഞ്ഞ മുപ്പതു ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി ദുബൈയിലെ സ്വര്‍ണവില. 22k സ്വര്‍ണത്തിന് ഗ്രാമിന് 356 ദിര്‍ഹമാണ് വില. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. ആഗോള സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും കുത്തനെ ഇടിവ് ഉണ്ടായതാണ് ദുബൈയിലെ സ്വര്‍ണവില കുറയാന്‍ കാരണമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രാദേശിക വിലയില്‍ 3.75 ദിര്‍ഹമാണ് കുറഞ്ഞത്. മാര്‍ച്ചിലെ വിലയിലേക്ക് സ്വര്‍ണ വിപണി വീണ്ടും പോകുമെന്നാണ് പല ഉപഭോക്താക്കളും കരുതുന്നത്. അന്ന് 340 ദിര്‍ഹത്തില്‍ താഴെ വിലയുണ്ടായിരുന്ന ദിവസങ്ങള്‍ ഉണ്ടായിരുന്നു. ‘ഈ ആഴ്ച കടക്കാര് ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു, പഴയതു പോലെ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് തിരികെ വരുമെന്ന് ഞാന്‍ കരുതുന്നില്ല, ദുബൈയില്‍ സ്വര്‍ണ്ണ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് ഉപഭോക്താക്കള്‍ക്കിടയിലെ വികാരം.’

ഒരു ജ്വല്ലറി റീട്ടെയിലര്‍ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ നിരവധി തവണ സ്വര്‍ണ വിലയില്‍ ഇടിവ് സംഭവിച്ചിരുന്നു. ഇക്കാലയളവില്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെയുള്ള സമയത്തിനുള്ളില്‍ വിലകള്‍ മുമ്പത്തെ ഉയര്‍ന്ന നിലയിലേക്ക് തന്നെ പോകുമെന്നതിനാല്‍ കടക്കാര് പലരും നിരശരായിരുന്നു. മേഖലയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3,000-3,100 ഡോളര്‍ വരെ വിലയുണ്ടായിരുന്നുവെന്ന് ഒരു സ്വര്‍ണ്ണ മൊത്തക്കച്ചവടക്കാരന് പറഞ്ഞു. ഇപ്പോള്‍, ഈ വില ഏകദേശം 3,150 ഡോളര്‍ ആയിട്ടുണ്ട്. അതുകൊണ്ടാണ് കാത്തിരിക്കുന്നതാണ് നല്ലതെന്ന് വാങ്ങുന്നവര്‍ ചിന്തിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടേതായ കാരണം കണ്ടെത്താനാകുമെന്നാണ് കാന്‍സ് ജുവലിന്റെ അനില്‍ ധനക് പോലുള്ള ആഭരണ വ്യാപാരികള്‍ എപ്പോഴും വാദിക്കുന്നത്. കൂടാതെ, ഗണ്യമായ വിലയിടിവ് സംഭവിക്കുമ്പോള്‍ പെട്ടെന്ന് പോയി സ്വര്‍ണം വാങ്ങേണ്ടതില്ലെന്നാണ് പല ഉപഭോക്താക്കളും കരുതുന്നത്. ‘വിവാഹങ്ങളും വാര്‍ഷികങ്ങളും മറ്റേതെങ്കിലും അവസരങ്ങളും വരുമ്പോളാണ് ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നത്, എന്നാല്‍ ഒരു അടിയന്തിര കാരണമില്ലെങ്കില്‍ അവര്‍ കാത്തിരിക്കാന്‍ തയ്യാറായിരിക്കും.’ ധനക് പറഞ്ഞു. സ്വര്‍ണ്ണ വിലയിലെ മാറ്റം നേരിയ തോതില്‍ തന്നെ തുടരുകയാണെങ്കില്‍, വേനല്‍ക്കാലത്തിന് മുമ്പുള്ള അവധി ദിനങ്ങളില്‍ വലിയ തിരക്കുണ്ടാകുമെന്നാണ് യുഎഇയിലെ സ്വര്‍ണക്കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നവരുടെ ശ്രദ്ധ ഗ്രാമിന്റെ വില 350 ദിര്‍ഹത്തിലേക്ക് കുറയുമോ എന്നതാണ്.
Comments (0)