Posted By greeshma venugopal Posted On

ദുബായിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വീസ നൽകും ; ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ

ദുബായിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വീസ നൽകും ; ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ് ആരോഗ്യവിഭാഗത്തിന് കീഴിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വീസ നൽകുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ദുബായിൽ ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ അതുല്യ സംഭാവനകൾക്ക് ഇതോടെ അംഗീകാരമാകുന്നു. ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ഭദ്രതയ്ക്കും സമർപ്പിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രേരണ. ഈ തീരുമാനം നഴ്‌സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായി ദുബായും യുഎഇയും നൽകിവരുന്ന പിന്തുണയുടെ ഏറ്റവും വലിയ തെളിവാണ്.

നഴ്‌സുമാരുടെ പ്രതിദിന സമർപ്പണവും രോഗികളോടുള്ള പരിചരണ മനോഭാവവും ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. മികച്ച സേവനം നൽകുന്നവരെയും സമർപ്പണത്തോടെ സമൂഹത്തെ സേവിക്കുന്നവരെയും ദുബായ് എപ്പോഴും ആദരിക്കുമെന്നും വ്യക്തമാക്കി. യുഇയിലെ ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്നത് ഭൂരിഭാഗവും മലയാളികളാണ്. ഇവർക്ക് പുതിയ പ്രഖ്യാപനം ഏറെ ആശ്വാസകരമാകും. ഇത് ആദ്യമായല്ല നഴ്‌സുമാരെ ഗോൾഡൻ വീസ വഴി ആദരിക്കുന്നത്. 2021 നവംബറിൽ മുന്നണിപ്പോരാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗോൾഡൻ വീസ അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. അതോടൊപ്പം, 2024 ഒക്ടോബർ 5-ന് ലോക അധ്യാപകദിനത്തിൽ ദുബായിലെ മികച്ച സ്വകാര്യ അധ്യാപകർക്കും ഗോൾഡൻ വീസ അനുവദിച്ചു.  വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *