Posted By Nazia Staff Editor Posted On

google map new update:ഗൂഗിൾ മാപ്സ് ഇനി ചതിക്കില്ല: ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി പുതിയ അപ്ഡേറ്റ്

ഗൂഗിൾ മാപ്സിന്റെ നാവിഗേഷൻ പിഴവുകൾ മൂലം വാഹനങ്ങൾ തോട്ടിൽ വീണതും പാലത്തിൽനിന്ന് താഴേക്ക് പതിച്ചതുമായ നിരവധി അപകട വാർത്തകൾ ഈ അടുത്ത് വരെ നാം കേട്ടിട്ടുണ്ട്. എന്നാൽ, ഇനി മുതൽ ഗൂഗിൾ മാപ്സ് ഉപയോഗിക്കുന്നവർക്ക് ആശ്വാസമാകുന്ന ഒരു പുതിയ സവിശേഷത എത്തുന്നു. യാത്ര ചെയ്യുന്ന പാതയിൽ ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടെങ്കിൽ, വേഗത കുറയ്ക്കാനും ശ്രദ്ധയോടെ വാഹനമോടിക്കാനും മുന്നറിയിപ്പ് നൽകുന്ന ഫീച്ചർ ഗൂഗിൾ മാപ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡൽഹി ട്രാഫിക് പൊലിസാണ് ഈ നൂതന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. അപകടങ്ങൾ കൂടുതലായി സംഭവിക്കുന്ന പ്രദേശങ്ങളെ ‘ബ്ലാക്ക് സ്പോട്ടുകൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. 2024-ലെ കണക്കുകൾ പ്രകാരം, ഡൽഹിയിൽ 1,132-ലധികം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ അപകടങ്ങളിൽ ഏകദേശം 500-ലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. 

ബ്ലാക്ക് സ്പോട്ടുകൾ: അപകടങ്ങളുടെ പ്രധാന കാരണം

ഇന്ത്യയിലെ ദേശീയ പാതകളിൽ 5,800-ലധികം ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്ര സർക്കാർ കണ്ടെത്തിയിട്ടുണ്ട്. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ശേഷം ഉണ്ടാകുന്ന മാറ്റങ്ങൾ, റോഡിന്റെ രൂപകൽപ്പനയിലെ പാളിച്ചകൾ, വ്യാപാര മേഖലകളായി മാറുന്ന കവലകൾ, തിരക്കേറിയ ചെറുറോഡുകൾ, ബൈപ്പാസുകളുടെ ഇരുവശങ്ങളിലും വർധിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ. കൂടാതെ, സിഗ്നൽ ലൈറ്റുകളുടെ അഭാവം, കാഴ്ച മറയ്ക്കുന്ന പരസ്യ ബോർഡുകളും മരങ്ങളും, കാലപ്പഴക്കം മൂലം നശിച്ച റോഡ് സൂചനാ ബോർഡുകളും അപകട സാധ്യത വർധിപ്പിക്കുന്നു.

സർക്കാർ നടപടികളും പ്രതീക്ഷകളും

റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, വളവുകളിലും റോഡരികിൽ സ്ഥാപിച്ചിട്ടുള്ള നിയമവിരുദ്ധ പരസ്യ ബോർഡുകളും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകുന്നതിന് പിന്നിൽ അധികൃതരുടെ അവഗണനയും കൈക്കൂലിയും ഉണ്ടെന്ന് ആക്ഷേപമുയരുന്നുണ്ട്. എന്നാൽ, ശാസ്ത്രീയമായ റോഡ് പുനഃക്രമീകരണത്തിലൂടെ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. ഈ വർഷം അപകടങ്ങൾ 10 ശതമാനമെങ്കിലും കുറയ്ക്കുകയാണ് ലക്ഷ്യം.

https://www.pravasiinformation.com/spoken-arabic-malayalam

റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം

ഹൈവേകളിൽ വലതുവശത്തെ ലെയ്ൻ വേഗതയേറിയ യാത്രയ്ക്ക് ഉപയോഗിക്കേണ്ടതാണ്. എന്നാൽ, പല ഡ്രൈവർമാരും ഈ നിയമം പാലിക്കാത്തതാണ് അപകടങ്ങൾക്ക് മറ്റൊരു കാരണം. മെല്ലെ വാഹനമോടിക്കുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ, വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർധിക്കുന്നു. ഈ സാഹചര്യത്തിൽ, ഗൂഗിൾ മാപ്സിന്റെ പുതിയ ബ്ലാക്ക് സ്പോട്ട് അലേർട്ട് ഫീച്ചർ ഡ്രൈവർമാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *