രാവും പകലും ഫോൺ വിളി ശല്യം ; ഉപഭോക്താവിന്റെ പരാതിയിൽ മാർക്കറ്റിങ് ജീവനക്കാരൻ നൽകേണ്ടിവന്നത് 10,000 ദിർഹം
മാർക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം ഫോൺ വിളിച്ചു ശല്യപ്പെടുത്തുന്നു എന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ട പരിഹാരം നൽകാൻ കോടതി വിധി. മാർക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധിയായ ആൾ 10,000 ദിർഹം നഷ്ടപരിഹാരം പരാതിക്കാരൻ നൽകണമെന്ന് അബുദാബികോടതി ഉത്തരവിട്ടു. ഇതിന് പുറമെ കോടതി ഫീസും മറ്റ് ചെലവുകളും മാർക്കറ്റിങ് ജീവനക്കാരൻ അടയ്ക്കണമെന്നും വിധിയിൽ പറയുന്നു.

തുടർന്ന്, മാർക്കറ്റിങ് ജീവനക്കാരനിൽ നിന്നും വലിയ പ്രയാസങ്ങൾ നേരിട്ടുവെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം വേണമെന്ന ആവശ്യവുമായി ഇയാൾ സിവിൽ കോടതിയെ സമീപിച്ചു. ഇതിനു പുറമെ നഷ്ടപരിഹാര തുക നല്കാൻ വൈകിയാൽ പലിശ നൽകണമെന്നും കോടതിയിൽ വാദി ആവശ്യം ഉന്നയിച്ചു. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം 10,000 ദിർഹം നൽകാൻ മാർക്കറ്റിങ് ജീവനക്കാരനോട് കോടതി ആവശ്യപ്പെട്ടു.

Comments (0)