Posted By greeshma venugopal Posted On

അടിയന്തര വാഹനങ്ങളുടെ വഴി തടസപ്പെടുത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തും ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

അടിയന്തര വാഹനങ്ങളായ ആംബുലൻസ്, പോലീസ് വാഹനങ്ങൾ, കണ്ടോവോയ് വാഹനങ്ങൾ എന്നിവയുടെ വഴി തടഞ്ഞാൽ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. നേരത്തെ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും ആവർത്തിക്കുന്നതിനാലാണ് കർശന നടപടികൾ സ്വീകരിക്കാൻ അബുദാബി പോലീസ് തീരുമാനിച്ചത്.

കൂടാതെ ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് 3,000 ദിർഹം പിഴയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിൻ്റുകൾ രേഖപ്പെടുത്തുമെന്നാണ് പോലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കിയത്. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി, ആരോഗ്യ വകുപ്പ്, മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘മടിക്കേണ്ട വഴി മാറൂ’ (Don’t Hesitate… Give Way Immediately) എന്ന കാമ്പയിനിന്റെ ഭാഗമായാണ് ഈ നടപടികൾ കർശനമാക്കുന്നത്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഉത്തരവാദിത്തത്തോടെയും പ്രതികരിക്കാനുള്ള ഒരു സംസ്കാരം ഡ്രൈവർമാർക്കിടയിൽ വളർത്തിയെടുക്കുക എന്നതാണ് ഈ കാമ്പയിനിൻ്റെ പ്രധാന ലക്ഷ്യം. കൂടാതെ ജീവൻ രക്ഷിക്കുന്നതിലും, നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിലും, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ കാമ്പയിൻ ലക്ഷ്യമിടുന്നു.

കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ് അതിനാൽ അപകടം, തീപിടിത്തം, അല്ലെങ്കിൽ ജീവന് ഭീഷണിയാകുന്ന മെഡിക്കൽ കേസുകൾ എന്നിവ ആണെകിൽ സൈറണുകൾ മുഴക്കുമെന്നും ഇത് പ്രതീക്ഷയുടെ പ്രതീകമാണ് എന്നും അധികൃതർ വ്യക്തമാക്കി. അതേസമയം സഹായം കാത്തിരിക്കുന്നവർക്ക് ഈ സൈറണുകൾ ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു പ്രതീക്ഷയാണെന്നും. അതുകൊണ്ട് അടിയന്തര വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *