Posted By Nazia Staff Editor Posted On

driving liscense :യുഎഇയിലും ഇന്ത്യയിലും ഇനി എളുപ്പത്തിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് നേടാം; എങ്ങനെയേ ന്നല്ലേ? അറിയാം

Driving iscense: യുഎഇ: നിങ്ങൾ യുഎഇയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? അവിടെ സ്വന്തമായി ഡ്രൈവ് ചെയ്യാനോ വാഹനം വാടകയ്ക്കെടുക്കാനോ പദ്ധതിയുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് അത്യാവശ്യമാണ്.

നിങ്ങളുടെ നിലവിലുള്ള യുഎഇ ഡ്രൈവിങ് ലൈസൻസിൻ്റെ അംഗീകൃതമാണ് അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് . ഇത് 150 ലധികം രാജ്യങ്ങളിൽ നിയമപരമായി ഡ്രൈവ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് എന്നത് നിങ്ങളുടെ യുഎഇ ഡ്രൈവിംഗ് ലൈസൻസിൻ്റെ വിവിധ ഭാഷകളിലുള്ള ഒരു വിവർത്തനമാണ്. ഇത് യുഎൻ കൺവെൻഷൻ 1949, 1968 എന്നിവ പ്രകാരം അംഗീകരിക്കപ്പെട്ട ഒരു രേഖയാണ്. അതിനാൽ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഉണ്ടെങ്കിൽ വിദേശ രാജ്യങ്ങളിലെ അധികാരികൾക്ക് നിങ്ങളുടെ ഡ്രൈവിങ് യോഗ്യത എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഒപ്പം നിങ്ങളുടെ ഒറിജിനൽ യുഎഇ ഡ്രൈവിങ് ലൈസൻസ് എപ്പോഴും കരുതേണ്ടതാണ്.

ഒരു അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസിന് എങ്ങനെ അപേക്ഷിക്കാം. അംഗീകൃത പ്ലാറ്റുഫോമുകൾ വഴി ഓൺലൈനായി തന്നെ എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. യുഎഇയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ‘MOI UAE’ മൊബൈൽ അപ്ലിക്കേഷൻ, ദുബായിയുടെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വെബ്‌സൈറ്റായ rta.ae. യുഎഇയിലെ ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ് വെബ്‌സൈറ്റ് www.atcuae.ae തുടങ്ങിയവയിൽ ഇന്നും അപേക്ഷകൾ സമർപ്പിക്കാം.

സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യൻ പൗരന്മാർക്ക് അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിന് അപേക്ഷിക്കാം. അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് ഉണ്ടായിരിക്കുകയും വേണം. കൂടാതെ സാധുവായ പാസ്പോർട്ടും വിസയും അപേക്ഷ സമർപ്പിക്കാൻ ആവശ്യമാണ്.
കൂടാതെ നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധി ഉണ്ടായിരിക്കുകയും വേണം.

അതേസമയം അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിനായുള്ള ഫോം 4A ആവശ്യമാണ്. പരിവാഹൻ വെബ്സൈറ്റിൽ നിന്നാണ് ലഭിക്കുക. ഫോം 1A മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടാതെ സാധുവായ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പി, സാധുവായ പാസ്പോർട്ടിന്റെ കോപ്പി, അപേക്ഷകന് ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തിന്റെ സാധുവായ വിസ കോപ്പി, വിമാന ടിക്കറ്റിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, താമസസ്ഥലം തെളിയിക്കുന്ന രേഖ, പ്രായം തെളിയിക്കുന്ന രേഖ തുടങ്ങിയവ അപേക്ഷിക്കാൻ ആവശ്യമാണ്.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ പരിവാഹന പോർട്ടലിൽ https://sarathi.parivahan.gov.in/ നിന്ന് സംസ്ഥാനം തെരഞ്ഞെടുക്കുകയും ‘Driving License Related Services’ വിഭാഗത്തിൽ നിന്നുള്ള ‘Apply for International Driving Permit ഓപ്ഷൻ തിരഞ്ഞെടുക്കുകയും ചെയ്യണം ശേഷം. ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്ത് ശേഷം 1000 വരെ ഫീസ് അടയ്ക്കണം. ചില സംസ്ഥാനങ്ങളിൽ അപേക്ഷ സമർപ്പിച്ച ശേഷം പ്രാദേശിക ആർടിഒയിൽ ഹാജരാകേണ്ടതുണ്ട്.

അതേസമയം സാധാരണയായി അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമീറ്റിന് 800 രൂപ മുതൽ 1000 രൂപ വരെയാണ് ഫീസ് വരിക. ആവശ്യമായ രേഖകൾ സമർപ്പിച്ച് 4-5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇത് അപേക്ഷയുടെ രീതിയും ആർടിഒയിലെ തിരക്കും അനുസരിച്ച് മാറാനും സാധ്യതയുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *