
How to reduce Electricity bill;വൈദ്യുത ബില്‍ 50% വരെ ലാഭിക്കാം; ഈ സിംപിള്‍ കാര്യം ചെയ്താല്‍ മതി
How to reduce Electricity bill;വേനല്‍ക്കാലം കഴിഞ്ഞ് മഴക്കാലമെത്തിയിട്ടും വൈദ്യുതി ബില്ലില്‍ കുറവൊന്നുമില്ലെന്ന് പരാതി പറയുന്നവരുണ്ടാകും. എന്നാല്‍ നിങ്ങളുടെ ചെറിയ അശ്രദ്ധമതി വൈദ്യുതി ബില്‍ ഇരട്ടിയാക്കാന്‍. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്‍ 50% വരെ കുറയ്ക്കാന്‍ സാധിക്കും.

വൈദ്യുത ബില്‍ കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സോളാര്‍ ഊര്‍ജ്ജം പ്രയോജനപ്പെടുത്തുക എന്നത്. ഒരു ചെറിയ റൂഫ് ടോപ് പാനലില്‍ നിന്നു പോലും 1 കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് 45 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉല്പാദിപ്പിക്കാന്‍ സാധിക്കും. ഒരു ഫാന്‍, ഏതാനും ലൈറ്റുകള്‍, ചെറിയ അപ്ലയന്‍സുകള്‍ മുതലായവ പ്രവര്‍ത്തിപ്പിക്കാന്‍ ഇത് ധാരാളമാണ്.
എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചു കൊണ്ട് വൈദ്യുത ബില്ലില്‍ വലിയ കുറവ് വരുത്താന്‍ സാധിക്കും.
ഊര്‍ജ്ജക്ഷമത കൂടിയ 5 സ്റ്റാര്‍ റേറ്റിങ്ങുള്ള ഹോം അപ്ലയന്‍സുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഇവയ്ക്ക് വില അല്പം കൂടുതലായിരിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുത ബില്ലില്‍ നേട്ടം നല്‍കും.
എല്ലായ്‌പ്പോഴും എ.സിയുടെ തണുപ്പ് തേടുന്നതിന് പകരം സീലിങ് ഫാനോ, ടേബിള്‍ ഫാനോ ഉപയോഗിക്കാം. ഒരു എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ ഒരു മണിക്കൂറില്‍ ശരാശരി 10 രൂപ ചിലവ് വരുന്നതായിട്ടാണ് കണക്ക്. എന്നാല്‍ ഒരു ഫാന്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു മണിക്കൂറില്‍ 30 പൈസ മാത്രമാണ് ചിലവാവുക.
സാമാന്യം വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന, അതേ സമയം ഇന്നത്തെ കാലത്ത് പലര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ഉപകരണമാണ് റഫ്രിജറേറ്റര്‍. ഒരു ഫ്രിഡ്ജിന് പുറകിലും, വശങ്ങളിലും ആവശ്യത്തിന് സ്‌പേസ് നല്‍കുന്നത് എയര്‍ ഫ്രീ ഫ്‌ലോ ചെയ്യാന്‍ സഹായിക്കും. ഇതിലൂടെ കൂടുതല്‍ എളുപ്പത്തില്‍ കൂളിങ് ലഭിക്കും.
കൂടുതല്‍ സമയം ഫ്രിഡ്ജിന്റെ ഡോര്‍ തുറന്നിടാതിരിക്കുന്നത് വൈദ്യുതി ലാഭിക്കും.
ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്ല് നല്ലപോലെ കുറയ്ക്കാം.
Comments (0)