Posted By Krishnendhu Sivadas Posted On

ഖത്തറിൽ MoI മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം ??

ദോഹ, ഖത്തർ : താമസക്കാർക്കും പൗരന്മാർക്കും അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് വിവിധ സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന മെട്രാഷിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് വിശദീകരിച്ച് മന്ത്രാലയം.

പഴയ മെട്രാഷ്2 ആപ്പ് 2025 ന്റെ പുതുക്കിയ മോഡൽ ആണിത്. ആപ്പിൽ കുടുംബങ്ങളെ ചേർക്കാൻ താഴെ പ്പറയുന്നവ ചെയ്യുക

1 )പ്രധാന മെനു -“ഡെലിഗേഷൻ” ഓപ്ഷൻ

2)കുടുംബങ്ങളെ രജിസ്റ്റർ ചെയ്യുക

3)കുടുംബാംഗത്തിന് അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക.

ഇത്രയും ചെയ്താൽ അംഗീകൃത വ്യക്തിക്ക്കുടുംബത്തെ ചേർക്കാം.

ഗവണ്മെന്റ് ഡിജിറ്റൽ സേവനങ്ങൾ ലളിതവും, സുരക്ഷിതവും, ജന പങ്കാളിത്തംവർധിപ്പിക്കുന്നതിനും,മെട്രാഷ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ മന്ത്രാലയം ആവർത്തിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *