Posted By Nazia Staff Editor Posted On

flight ticket rate: പ്രവാസികളെ ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പറക്കണ്ടേ,,വെറും 4750 രൂപയ്ക്ക് സ്പെഷൽ ഫ്ലൈറ്റ്; സൗജന്യ ബസ് സർവീസും;അറിയാം കൂടുതൽ

flight ticket rate:അബുദാബി/ഫുജൈറ ∙ പ്രവാസി മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ 200 ദിർഹത്തിന് (4750 രൂപ) വിമാന ടിക്കറ്റുമായി സ്പെഷൽ ഫ്ലൈറ്റ്. കൂടാതെ 40 കിലോ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജ് അലവൻസും വാഗ്ദാനം ചെയ്യുന്നു. ഫുജൈറയിൽനിന്ന് കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് 20 മുതൽ സെപ്റ്റംബർ 8 വരെയാണ് അൽഹിന്ദ് ട്രാവൽസ് ഓപ്പറേറ്റ് ചെയ്യുന്ന പ്രത്യേക വിമാന സർവീസ്.

ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ്, ഷാർജ എമിറേറ്റുകളിൽ നിന്ന് ഫുജൈറയിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയെന്ന് അൽഹിന്ദ് ട്രാവൽസ് ഹെഡ് ഓഫ് ഓപ്പറേഷൻസ് അരുൺ രാധാകൃഷ്ണൻ പറഞ്ഞു. 

സെപ്റ്റംബർ 8നകം കുറഞ്ഞ നിരക്കിൽ യുഎഇയിൽ എത്താനും സൗകര്യമുണ്ട്. യുഎഇയിൽ 26ന് സ്കൂൾ തുറക്കാനിരിക്കെ കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ കൂട്ടി വിമാന കമ്പനികൾ.   കണക്ഷ‌ൻ വിമാനങ്ങളിൽ പോലും വൻ തുകയാണ് ഈടാക്കുന്നത്.

എന്നാൽ പ്രത്യേക വിമാനത്തിൽ കൊച്ചി, കോഴിക്കോട് സെക്ടറിൽനിന്ന് ഫുജൈറയിലേക്ക് ഈ മാസം 25 മുതൽ സെപ്റ്റംബർ 8 വരെ 999 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാകുമെന്ന് അരുൺ അറിയിച്ചു. നാട്ടിൽനിന്ന് വരുന്നവർക്ക് 30 കിലോ ബാഗേജ് ആണ് അനുവദിക്കുക. വിവരങ്ങൾക്ക്: 0501370372‌

സെക്ടർ, പുറപ്പെടുന്ന സമയം, എത്തുന്ന സമയം
▶ ഫുജൈറ-കോഴിക്കോട്, വൈകിട്ട് 4.30, രാത്രി 10.10
▶ ഫുജൈറ-കൊച്ചി, വെളുപ്പിന് 3.00, രാവിലെ 8.30
▶ കൊച്ചി-ഫുജൈറ, രാത്രി 11.10, വെളുപ്പിന് 2.00
▶ കോഴിക്കോട്-ഫുജൈറ, ഉച്ചയ്ക്ക് 12.45, വൈകിട്ട് 3.30

Comments (0)

Leave a Reply

Your email address will not be published. Required fields are marked *