
രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട ; 34 കിലോ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ
രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. ജഹ്റ ഗവർണറേറ്റിലെ ഒയൂണിൽ നടത്തിയ പരിശോധനയിൽ 34 കിലോ വിവിധ മയക്കുമരുന്നുകൾ, 10,000 ലിറിക്ക കാപ്സ്യൂളുകൾ, ലൈസൻസില്ലാത്ത തോക്കുകൾ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. 30 കിലോ രാസവസ്തുക്കൾ, മൂന്നു കിലോ ഷാബു, ഒരു കിലോ ഹാഷിഷ്, 10,000 ലിറിക്ക കാപ്സ്യൂളുകൾ, ലൈസൻസില്ലാത്ത രണ്ടു തോക്കുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.വാഹനത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച ഒരു ബിദൂനിയെ പരിശോധനയിൽ പിടികൂടി. ഇയാളുടെ കൂട്ടാളി നേരത്തേ പിടിയിലായിരുന്നു. ചോദ്യം ചെയ്യലിൽ പിടിച്ചെടുത്ത വസ്തുക്കൾ രഹസ്യമായി എത്തിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. മയക്കുമരുന്ന് കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Comments (0)