Posted By Ansa Staff Editor Posted On

യുഎഇലുടനീളം വലിയ പുകപടലങ്ങൾ: വിശദാംശങ്ങൾ ചുവടെ

ദുബായ് നഗരത്തിലുടനീളം ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെ വലിയൊരു പുകപടലം കണ്ടതായി നിരവധി താമസക്കാര്‍. അൽ ക്വൂസിലെ ഇക്വിറ്റി മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് വലിയൊരു പുകനിര ഉയരുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ട ഫോട്ടോകളിൽ കാണാം. തീപിടിത്തമെന്ന് കുറിച്ചുകൊണ്ടാണ് താമസക്കാര്‍ ചിത്രം പങ്കിട്ടത്.

“ബാൽക്കണിയിൽ നിന്ന് ദൃശ്യമാകുന്ന ഒരു വലിയ പുക മേഘം കണ്ടാണ് ഇന്ന് രാവിലെ ഉണർന്നത്,” ദുബായ് മറീനയിൽ താമസിക്കുന്ന എംകെ പറഞ്ഞു. അൽ ക്വൂസിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് റിപ്പോർട്ട് ചെയ്തു.

ജോലിസ്ഥലത്തേക്ക് പോകുമ്പോൾ മെട്രോയ്ക്കുള്ളിൽ വെച്ച് പുക കണ്ടതായി മറ്റൊരു താമസക്കാരനായ ഇന്ത്യൻ പ്രവാസി വൈ.കെ റിപ്പോർട്ട് ചെയ്തു. ദുബായ് മാൾ മെട്രോ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് കറുത്ത പുക കണ്ടതെന്ന് 25 കാരൻ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *