
Uae law:ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ
Uae law;ദുബൈ: നിങ്ങള്‍ക്ക് തൊഴിലുടമയില്‍ നിന്ന് ശമ്പളം ലഭിക്കുന്നില്ലേ? അതല്ലെങ്കില്‍ ശമ്പളം ലഭിക്കുന്നത് വൈകിയാണോ? ശമ്പളം ചോദിച്ചാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന ഭയമാണോ? എങ്കില്‍ ഇനി അത്തരം ആശങ്കകള്‍ വേണ്ട. ഇതിന് പരിഹാരം കണ്ടൈത്തിയിരിക്കുകയാണ് യുഎഇ.

ശമ്പളവുമായി ബന്ധപ്പെട്ട പരാതികള്‍ വളരെ രഹസ്യമായി അറിയിക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മൈ സാലറി കംപ്ലയിന്റ് എന്നാണ് പദ്ധതിയുടെ പേര്.
ശമ്പളവുമായി ബന്ധപ്പെട്ട എല്ലാത്തരം പരാതികളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ നിങ്ങള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാം. ഇതിനുവേണ്ടി മൈ സാലറി കംപ്ലയിന്റ് എന്ന പേരില്‍ പ്രത്യേക സൗകര്യം വെബ്‌സൈറ്റിലും ആപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പ്രവേശിച്ച ശേഷം ആവശ്യമായ രേഖകള്‍ നല്‍കി പരാതി നല്‍കാം. നിങ്ങളുടെ പേരുവിവരങ്ങള്‍ വളരെ രഹസ്യമായി സര്‍ക്കാര്‍ സൂക്ഷിക്കും.
പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പെട്ടെന്ന് കമ്പനിയിലെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പരാതിക്കാരനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വളരെ രഹസ്യമാക്കി വെക്കുന്നതിനാല്‍ ആരാണ് പരാതി നല്‍കിയതെന്ന് തൊഴിലുടമയ്‌ക്കോ കമ്പനിക്കോ അറിയാന്‍ സാധിക്കില്ല. ഈ സേവനം ലഭ്യമാകണമെങ്കില്‍ നിങ്ങളുടെ പക്കല്‍ എമിറേറ്റ്‌സ് ഐഡി, തൊഴില്‍ കാര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. തൊഴില്‍ സംബന്ധമായ എന്തെങ്കിലും കേസ് നിങ്ങളുടെ പേരില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കീ സേവനം ഉപയോഗിക്കാനാകില്ല.
മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ ആപ്പിലോ വെബ്‌സൈറ്റിലോ പ്രവേശിച്ച ശേഷം മൈ സാലറി കംപ്ലയിന്റ് എന്ന വിഭാഗത്തില്‍ പാസ്‌പോര്‍ട്ട് നമ്പര്‍, രാജ്യം, പേര്, ജനനതീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ ശേഷം പരാതി രജിസ്റ്റര്‍ ചെയ്യുക. ശമ്പളം ലഭിക്കത്തതിന്റെ തെളിവുകളായി നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, തൊഴില്‍ കരാര്‍ എന്നിവ പരാതിയോടൊപ്പം സമര്‍പ്പിക്കാം. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ കേസ് ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിന് കൈമാറും. ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് അധികൃതര്‍ തൊഴിലുടമയെ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പരാതി പരിഹരിച്ചാല്‍ എസ്എംഎസ് സന്ദേശം ലഭിക്കും. ഇതിന് ഏകദേശം 14 ദിവസം എടുക്കും.
Comments (0)