
സോഷ്യൽ മീഡിയയുടെ സ്വാധീനം ; കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കുട്ടികളെ എണ്ണം കൂടുന്നു ; 244 കുട്ടികൾ അറസ്റ്റിലായി
കുവൈറ്റ് സിറ്റി: ജൂലൈയിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ കാമ്പെയ്നുകളിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 244 ജുവനൈൽ കുട്ടികളെ അറസ്റ്റ് ചെയ്തു. എല്ലാവരെയും ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. എല്ലാ ഗവർണറേറ്റുകളിലും നടന്നുകൊണ്ടിരിക്കുന്ന ട്രാഫിക് കാമ്പെയ്നുകളുടെ ഭാഗമായി കഴിഞ്ഞയാഴ്ച ട്രാഫിക് പട്രോളിംഗ് നടത്തിയ സംഘം 39 ജുവനൈൽസിനെ അറസ്റ്റ് ചെയ്തു.. ലൈസൻസില്ലാതെ വാഹനമോടിക്കുന്ന ജുവനൈൽസിനെ ലക്ഷ്യമിട്ടുള്ള ട്രാഫിക് കാമ്പെയ്നുകൾ കുവൈറ്റിൽ തുടരുന്നു.
കുടുംബത്തിലെ അശ്രദ്ധയും സോഷ്യൽ മീഡിയയുടെ സ്വാധീനവും മൂലം കുട്ടികളുടെ ഡ്രൈവിംഗ് കൂടുന്നതായാണ് വിലയിരുത്തൽ. കുവൈറ്റിൽ നിയമ വിരുദ്ധമായി വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Comments (0)