
ഫഹാഹീൽ എക്സ്പ്രസ് വേയിൽ വാഹന അപകടം ; ഇന്ത്യൻ പൗരൻ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു
കുവൈറ്റ് സിറ്റി: ഫഹാഹീൽ എക്സ്പസ് വേയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. ഒരു പാകിസ്ഥാനി പൗരനും ഒരു കുവൈറ്റ് പൗരനും പരിക്കേറ്റു. ഇന്ത്യക്കാരന്റെ മൃതദേഹം ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഫഹാഹീൽ എക്സ്പ്രസ് വേയിൽ നുവൈസീബിലേക്കുള്ള മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടം. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. ഫഹാഹീൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ, ആംബുലൻസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ അപകടസ്ഥലത്തേക്ക് എത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വൻ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച്അന്വേഷണം തുടരുകയാണ്.
Comments (0)