
വീടെന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറഞ്ഞു ; നാട്ടിലെത്തിയതിന് പിന്നാലെ മുഹമ്മദ് സമീസിനെ പണം തേടിയെത്തി
യുഎഇയിൽ ജോലി തിരികെ നാട്ടിലെത്തിയപ്പോൾ മുഹമ്മദ് സമീസിന് പുറകെ വന്നത് സൗഭ്യാഗ്യ സമ്മാനം. ഇന്ത്യയിലെത്തിയ മുഹമ്മദ് സമീസ് വെബ്‌സൈറ്റ് തുറന്നപ്പോൾ, ‘അഭിനന്ദനങ്ങൾ, നിങ്ങൾ ഒരു വിജയിയാണ് എന്ന അറിയിപ്പാണ് കണ്ടത്. സന്തോഷം കൊണ്ട് മനസും കണ്ണും നിറഞ്ഞ്മുഹമ്മദ് സമീസ് പറയുന്നു. ഫലം വൈബ് സെറ്റ് വഴി പരിശോധിക്കുമ്പോൾ ഭാര്യ അരികിലുണ്ടായിരുന്നത് സന്തോഷം ഇരട്ടിയാക്കിയെന്നും സമീസ് പറയുന്നു. സമീസിനെ സംബന്ധിച്ചിടത്തോളം, ലക്കി ഡേ ടിക്കറ്റ് വാങ്ങിയതിന് പിന്നിൽ വീട് എന്ന വലിയ സ്വപ്നമുണ്ട്.
ഇപ്പോൾ, 100,000 ദിർഹം കൈയിലുണ്ട്, സ്വപ്നം യാഥാർത്ഥ്യത്തിലേക്കെത്താൻ സമ്മാന തുക സഹായിക്കുമെന്ന സന്തോഷത്തിലാണ് സമീസ്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ ഗെയിമിന്റെ സവിശേഷത ലക്കി ചാൻസ് നറുക്കെടുപ്പാണ്. കളിക്കാർക്ക് വലിയ വിജയം നേടുന്നതിനുള്ള ഒരു അധിക അവസരം ഇത് നൽകുന്നു. വാങ്ങുന്ന ഓരോ ടിക്കറ്റിലും ഒരു അദ്വിതീയ ലക്കി ചാൻസ് ഐഡി ഉൾപ്പെടുന്നു, കൂടാതെ ഓരോ നറുക്കെടുപ്പിലും ഏഴ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുകയും ചെയ്യും.


Comments (0)