
ഖത്തറിന്റെ മണ്ണിൽ ഇന്ത്യൻ പതാകകൾ ഉയർത്തി പ്രവാസികൾ
ഖത്തറിന്റെ മണ്ണിൽ ഇന്ത്യൻ പതാകകൾ ഉയർത്തി പ്രവാസികൾ.വെള്ളിയാഴ്ച ഐസിസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യൻ അംബാസഡർ വിപുല്‍ ദേശീയ പതാക ഉയര്‍ത്തി.
രാവിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐസിസി) നടന്ന ഔദ്യോഗിക ചടങ്ങിൽ അംബാസഡർ വിപുല്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തുകയും ദേശീയഗാനം ആലപിച്ചുകൊണ്ട് ദേശീയ പതാക ഉയർത്തുകയും ചെയ്തു.
എംബസിയിലെ മറ്റ് നയതന്ത്രജ്ഞരും സമൂഹത്തിലെ നിരവധി നേതാക്കളും അംഗങ്ങളും ദേശസ്നേഹത്തിന്റെയും ആഘോഷത്തിൽ പങ്കുചേർന്നു. പതാക ഉയർത്തിയതിനുശേഷം, സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ നിന്നുള്ള പ്രസക്തമായ ഭാഗങ്ങൾ അംബാസഡർ വിപുല്‍ വായിച്ചു.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുർമു പറഞ്ഞതിങ്ങനെയാണ് “എല്ലാ മനുഷ്യരും തുല്യരാണ്, എല്ലാവരും മാന്യമായി പരിഗണിക്കപ്പെടാൻ അർഹരാണ്. എല്ലാവർക്കും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും തുല്യ പ്രവേശനം ലഭിക്കണം. എല്ലാവർക്കും തുല്യ അവസരം ലഭിക്കണം. പരമ്പരാഗതമായി പിന്നാക്കാവസ്ഥയിലായിരുന്നവർക്ക് സഹായഹസ്തം നൽകേണ്ടതുണ്ട്,”.
ഐസിസി പരിപാടിയിൽ സംസാരിച്ച അംബാസഡർ വിപുൽ, ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനെപ്പറ്റിയും സംസാരിച്ചു.നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താമെന്ന് എല്ലാ ബിസിനസുകാരും ചിന്തിക്കണമെന്ന് അഭ്യർത്ഥിച്ചു.ഇന്ത്യയും ഖത്തറും തമ്മിൽ കൂടുതൽ സാംസ്കാരിക, ടൂറിസം കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)