
Indian passort;തലയുയര്‍ത്തി ഇന്ത്യന്‍ പാസ്പോര്‍ട്ട്, 59 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെ യാത്ര
Indian passport:ഹെൻലി പാസ്പോർട്ട് സൂചിക 2025-ൽ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ തന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് അനുസരിച്ച് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാനാകുമെന്നാണ് റിപ്പോർട്ട്. 85ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ പാസ്പോർട്ട് 77ാം സ്ഥാനത്തേക്ക് ഉയർന്നതോടെ ഈ നേട്ടം ലഭിച്ചിരിക്കുന്നത്.

മലേഷ്യ, മാലദ്വീപ്, തായ്ലാന്റ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നുണ്ട്. ഇതിനൊപ്പം മ്യാൻമർ, ശ്രീലങ്ക, ഖത്തൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഓൺ അറൈവൽ വിസയും നൽകുന്നുണ്ട്. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി കൂടുതൽ രാജ്യങ്ങൾ പ്രവേശനം അനുവദിച്ചതോടെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 29 രാജ്യങ്ങളിലേക്ക് ഓൺ അറൈവൽ വിസയും ലഭിക്കും.
പ്രവേശന വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുവദിക്കുന്ന രാജ്യങ്ങളെയാണ് വിസ ഫ്രീ കൺട്രീസ് എന്ന് വിശേഷിപ്പിക്കുന്നത്. വിസയ്ക്ക് അപേക്ഷ സമർപ്പിച്ചുള്ള കാത്തിരിപ്പും പണച്ചെലവും ഉൾപ്പെടെയുള്ളവയാണ് ഇതുവഴി ലാഭം. വിമാന ടിക്കറ്റിന്റെ ചിലവ് മാത്രമായിരിക്കും ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ വരുന്ന മുടക്ക്. ഇങ്ങനെ എത്തുന്ന യാത്രക്കാർക്ക് ആഴ്ചകളോളം താമസിക്കാനുള്ള അനുമതിയും ചില രാജ്യങ്ങൾ നൽകുന്നുണ്ട്.
യാത്രയ്ക്ക് മുമ്പ് എംബസ്സി മുഖേനയോ ഓൺലൈനായോ അപേക്ഷിക്കാതെ തന്നെ ആ രാജ്യത്ത് എത്തിയ ശേഷം ലഭിക്കുന്ന വിസയാണ് ഓൺ അറൈവൽ വിസ. ഇത്തരം രാജ്യങ്ങളിൽ എത്തിയ ശേഷം ഓൺ അറൈവൽ വിസ കൗണ്ടറിലെത്തി വിസ എടുക്കാനാകും. പാസ്പോർട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് റെസീപ്റ്റ് തുടങ്ങിയ രേഖകൾ ഉൾപ്പെടെ അപേക്ഷ നൽകിയാൽ ഇത്തരം വിസ ലഭിക്കും. ഇത് ലഭിച്ചാൽ പിന്നെ ആ രാജ്യത്ത് സഞ്ചരിക്കാൻ വിലക്ക് നേരിടില്ല.
ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ
ഭൂട്ടാൻ, ഇറാൻ, ജമൈക്ക, കസാഖിസ്ഥാൻ, കെനിയ, മലേഷ്യ, നേപ്പാൾ, തായ്ലൻഡ്, ഫിലിപ്പീൻസ്, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, ഡൊമിനിക്ക, ഫിജി, ഗ്രനേഡ, ഹെയ്തി, കിരിബാത്തി, മകാവു, മഡഗാസ്കർ, മൗറീഷ്യസ്, മൈക്രോനേഷ്യ, മോണ്ട്സെറാത്ത്, നിയുവെ, റുവാണ്ട, സെനഗൽ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡീൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വനുവാതു, അംഗോള, ബാർബഡോസ്.
ഓൺ അറൈവൽ വിസയിൽ സന്ദർശിക്കാവുന്ന രാജ്യങ്ങൾ
ഇന്തോനേഷ്യ, ജോർദാൻ, മാലദ്വീപ്, ബൊളീവിയ, മ്യാൻമാർ, ശ്രീലങ്ക, സിംബാബ്വെ, ബുറുണ്ടി, കംബോഡിയ, കേപ്പ് വെർദെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, ജിബൂട്ടി, എത്യോപ്യ, ഗിനി-ബിസാവു, ലാവോസ്, മാർഷൽ ദ്വീപുകൾ, മംഗോളിയ, മൊസാംബിക്ക്, നമീബിയ, പലാവു ദ്വീപുകൾ, ഖത്തർ, സമോവ, സിയറ ലിയോൺ, സൊമാലിയ, സെന്റ് ലൂസിയ, ടാൻസാനിയ, തിമോർ-ലെസ്റ്റെ, ടുവാലു.
Comments (0)