
Excahange rate in dirham to Inr;ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ
Excahange rate in dirham to Inr;ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്ന നിലയില്‍ തുടരുന്നത് യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പണം അയയ്ക്കുന്നതിന് അനുകൂലമായ അവസരമെന്ന് വിദഗ്ധര്‍. കഴിഞ്ഞ 30 ദിവസത്തിനിടെ രൂപ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ച വൈകുന്നേരം ഒരു ദിര്‍ഹത്തിന് 23.11 രൂപയായിരുന്ന വിനിമയ നിരക്ക്, വെള്ളിയാഴ്ച 23.2 ആയി ഉയര്‍ന്നു.

ഡോളര്‍ ശക്തമാകുമോ?
എന്നാല്‍, അടുത്ത ആഴ്ച യുഎസ് ഡോളറിന്റെയും ദിര്‍ഹത്തിന്റെയും മൂല്യം ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇത് സംഭവിച്ചാല്‍, ഇന്ത്യയിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ ലാഭം ലഭിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
‘ഇന്നത്തെ പ്രവണതകള്‍ അനുസരിച്ച്, രൂപ ദുര്‍ബലമാകാനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. കഴിഞ്ഞ 30 ദിവസത്തെ AED-INR നിരക്കുകള്‍ പരിശോധിച്ചാല്‍, 23.11 എന്ന നിരക്ക് പ്രവാസികള്‍ക്ക് അനുകൂലമല്ല. കുറച്ച് ദിവസം കാത്തിരുന്നാല്‍, രൂപ 23.32 നിലവാരത്തിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയുണ്ട്,’ ദുബൈ റെമിറ്റന്‍സ് പ്ലാറ്റ്ഫോമിലെ ട്രഷറി മാനേജര്‍ നീല്ഷ് ഗോപാലന് വ്യക്തമാക്കി.
വിനിമയ നിരക്കിന്റെ ചരിത്രം
കഴിഞ്ഞ 30 ദിവസത്തിനിടെ ദിര്‍ഹത്തിനെതിരെ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം ജൂണ്‍ 23ന് 23.62 ആയിരുന്നു. ‘അടുത്ത ആഴ്ച ഡോളര്‍ ശക്തമായാല്‍, രൂപ 23.25 (അല്ലെങ്കില്‍ യുഎസ് ഡോളറിനെതിരെ 85.48) നിലവാരത്തില്‍ എത്തിയേക്കാം,’ ഗ്രീന്‍ബാക്ക് അഡ്വൈസറി സര്‍വീസസിന്റെ പ്രൊമോട്ടര്ഡയറക്ടര് സുബ്രഹ്മണ്യന് ശര്‍മ്മ പറഞ്ഞു.
യുഎസ് ബജറ്റ് ബില്ലിന്റെ ആഘാതം
യുഎസ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപണികള്‍ അവധിയിലായതിനാല്‍, ഡോളറിന്റെ ചലനങ്ങള്‍ വ്യക്തമാകാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം. പ്രസിഡന്റ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍’ ബജറ്റ് ബില്‍ അംഗീകരിക്കപ്പെട്ടത് ഡോളറിന്റെ മൂല്യത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. 1 ട്രില്യണ്‍ ഡോളറിലധികം ചെലവ് അനുവദിക്കുകയും ഇറക്കുമതി തീരുവകള്‍ വര്‍ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍.
‘ബില്‍ പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവാകും. 500ലധികം വിഭാഗങ്ങളിലെ ഇറക്കുമതികളെ താരിഫ് ബാധിക്കും,’ ഡിവെയര്‍ ഗ്രൂപ്പിലെ നിഗല്‍ ഗ്രീന്‍ മുന്നറിയിപ്പ് നല്കി.
‘ഇത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും പണപ്പെരുപ്പമുള്ള സാമ്പത്തിക നടപടിയായേക്കാം. ആഗോള ചരക്ക് ഒഴുക്ക് നിയന്ത്രിക്കപ്പെടുന്നതോടെ, ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് ഇതിന്റെ വില നല്‍കേണ്ടി വരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍
ജൂണ്‍ 20ലെ കണക്കനുസരിച്ച്, ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 698 ബില്യണ്‍ ഡോളറാണ്. രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് സജീവമായി ഇടപെടുന്നതിനാല്‍, ഇത് മികച്ച നിലയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎസ് ഇന്ത്യ വ്യാപാര കരാര്‍
യുഎസ് ഇന്ത്യ വ്യാപാര കരാര്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് രൂപയുടെ ഹ്രസ്വകാല മൂല്യത്തെ സ്വാധീനിക്കും. എന്നാല്‍, യുഎസ് ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന താരിഫുകള്‍ രൂപയെ 86.80 നിലവാരത്തിലേക്ക് താഴ്ത്തിയേക്കാമെന്ന് ശര്‍മ്മ മുന്നറിയിപ്പ് നല്കി.
Comments (0)