
Norka roots; ചില നിസാര കാര്യങ്ങൾ മാത്രം ചെയ്താൽ മതി; പ്രവാസികൾക്ക് 3 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും
Norka roots:പ്രവാസികൾക്കായി നോർക്ക നൽകുന്ന വിവിധ കാർഡുകളെ പരിചയപ്പെടാം. ഇന്ന് പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസി വിദേശത്തോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ 6 മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികൾക്ക് നോർക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ പാസ്പോർട്ടിൻ്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവയുടെ പകർപ്പ് – വീസാ പേജ് ഇക്കാമ വർക്ക് പെർമിറ്റ് /റസിഡന്റ് പെർമിറ്റ് അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും
പരിരക്ഷ പോളിസി ഉടമകൾക്ക് 13 ഗുരുതര രോഗങ്ങൾക്ക് 1 ലക്ഷം രൂപവരെ. അപകടമരണത്തിന് 3 ലക്ഷം രൂപ വരെ. അപകടം മൂലമുളള സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി 1 ലക്ഷം രൂപ വരെ. ∙ പരിരക്ഷ ലഭിക്കാൻ: റജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടിഷണറിൽനിന്ന് മെഡിക്കൽ റിപ്പോർട്ടും പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെയുളള അംഗീകാരപത്രവും വേണം. ∙ പ്രായം 18-60 ∙ കാലാവധി 1 വർഷം ∙ അപേക്ഷാഫീസ്: 881 രൂപ ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെ ∙ അപേക്ഷിക്കാൻ: www.norkaroots.kerala.gov.in ∙ വിവരങ്ങൾക്ക്: 0471 2770543, 528 ∙ ടോൾഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യ), +91 8802 012 345 (വിദേശത്തു നിന്ന് മിസ്ഡ് കോൾ സർവീസ്)
Comments (0)