internet speed in uae slows down:ദുബൈ: ചെങ്കടലിനടിയിലൂടെയുള്ള കേബിൾ മുറിഞ്ഞത് മിഡിൽ ഈസ്റ്റിലും ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ഏഷ്യയുടെ ചില ഭാഗങ്ങളിലും ഇന്റർനെറ്റ് വേഗതയെ സാരമായി ബാധിച്ചതായി റിപ്പോർട്ടുകൾ. യുഎഇയിലും തടസ്സം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന ഇന്റർനെറ്റ് ദാതാക്കളായ ഡു, ഇത്തിസലാത്ത് എന്നിവയുടെ ഉപയോക്താക്കൾ വാരാന്ത്യത്തിൽ ഇന്റർനെറ്റ് വേഗത കുറഞ്ഞതായും ഇടയ്ക്കിടെ മാത്രമേ ആക്‌സസ് ലഭിക്കുന്നുള്ളൂ എന്നും വ്യക്തമാക്കി. സേവനം വലിയതോതിൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചില ഉപയോക്താക്കൾ പറഞ്ഞു.
കേബിളുകൾ മുറിയാൻ കാരണം എന്താണെന്ന് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആഗോള ഇന്റർനെറ്റ് സംവിധാനത്തിന്റെ നട്ടെല്ലാണ് കടലിനടിയിലെ ഫൈബർ ഒപ്റ്റിക് കേബിളുകൾ. കപ്പലുകൾ നങ്കൂരമിടുന്നത് വഴി അബദ്ധത്തിൽ അവയ്ക്ക് കേടുപാടുകൾ സംഭവിക്കാം. മനഃപൂർവമായ ആക്രമണങ്ങളുടെ ഫലമായും ഇവയ്ക്ക് കേടുപാടുകൾ സംഭവിക്കാം. ഇത് മേഖലയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
‘സഊദി അറേബ്യയിലെ ജിദ്ദയ്ക്ക് സമീപമുള്ള SMW4, IMEWE കേബിൾ സിസ്റ്റങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ്’ തടസ്സത്തിന്റെ ഉറവിടമെന്ന് ഇന്റർനെറ്റ് മോണിറ്ററിംഗ് ഗ്രൂപ്പായ നെറ്റ്ബ്ലോക്ക്സ് ചൂണ്ടിക്കാട്ടി. തെക്കുകിഴക്കൻ ഏഷ്യ–മിഡിൽ ഈസ്റ്റ്–വെസ്റ്റേൺ യൂറോപ്പ് 4 (SMW4), ഇന്ത്യ-മിഡിൽ ഈസ്റ്റ്-വെസ്റ്റേൺ യൂറോപ്പ് (IMEWE) കേബിളുകൾ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് സംവിധാനത്തിലെ നിർണായക ധമനികളാണ്. ചെങ്കടലിനടിയിലെ ഫൈബർ കേബിൾ മുറിഞ്ഞാൽ മിഡിൽ ഈസ്റ്റിലെ ഇന്റർനെറ്റ് സംവിധാനത്തിൽ കാലതാമസം അനുഭവപ്പെടാമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് സാധാരണയായി ഒരു തകരാറുണ്ടായാൽ ട്രാഫിക്ക് പുനഃക്രമീകരിക്കുന്നതിന് ഒന്നിലധികം കണക്ഷനുകൾ ഉണ്ടായിരിക്കുമെങ്കിലും, ഗണ്യമായ കുറവ് ഇപ്പോഴും വ്യാപകമായ വേഗത കുറയ്ക്കലിന് കാരണമാകും. കടലിനടിയിലെ കേബിളുകളുടെ അറ്റകുറ്റപ്പണികൾ സങ്കീർണ്ണവും സമയമെടുക്കുന്നതുമായ ഒരു പ്രക്രിയയാണ്. ഇതിന് പലപ്പോഴും ആഴ്ചകൾ എടുക്കും. ഇതിനായി ഒരു പ്രത്യേക കപ്പലിനേയും ജീവനക്കാരേയും തകർന്ന ലൈനിന് അടുത്തേക്ക് അയക്കേണ്ടതുണ്ട്.
mobile number scam;പൊതുജനമേ ശ്രദ്ധിക്കുക!!മൊബൈൽ നമ്പറിലൂടെ അക്കൗണ്ടിലെ പണം തട്ടും,: വീഴരുത് ഈ ചതിക്കുഴിയിൽ: മുന്നറിയിപ്പുമായി പൊലിസ്
mobile number scam;തിരുവനന്തപുരം: പ്രമുഖ ടെലികോം കമ്പനികളുടെ ഇ സിംകാർഡ് ആക്ടിവേഷൻ എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും നിമിഷനേരം കൊണ്ട് കവരുന്നതാണ് തട്ടിപ്പെന്ന് പൊലിസ് വ്യക്തമാക്കി.
കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ സിം എടുക്കുന്നതിനായി സമ്മതിപ്പിച്ച് ഇ സിം ആക്ടിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ സിം കാർഡിന് നെറ്റ്‌വർക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ സിം പ്രവർത്തനക്ഷമമാകും. പിന്നീട് കോളുകൾ, മെസേജുകൾ, ഒ.ടി.പി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു.
ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക, വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകൾ മാത്രം തുറക്കുക, ഇ സിം സേവനങ്ങൾക്കായി ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കുക, മൊബൈൽ നെറ്റ്‌വർക്ക് നഷ്ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക, തട്ടിപ്പുകളെപ്പറ്റി ബോധവന്മാരായിരിക്കുക. തട്ടിപ്പുകാർ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതിൽ വീഴാതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്ന് പൊലിസ് അറിയിച്ചു.
തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്താൽ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബർ പൊലിസിനെ അറിയിക്കണം.