
Iphone 17 new update: ഐഫോൺ 17: സെപ്റ്റംബർ 9ന് അമ്പരപ്പിക്കുന്ന അവതരണം, ട്രംപിന്റെ നികുതി വില കൂട്ടുമോ?പുതിയ മോഡലുകളെത്തും; അറിയാം കൂടുതൽ വിവരങ്ങൾ
Iphone 17 new update: പുതിയ ഐഫോൺ സീരീസ് ദിവസങ്ങൾക്കുള്ളിൽ അനാവരണം ചെയ്യും. സെപ്റ്റംബർ 9ന് ആപ്പിൾ പാർക്കിൽ എത്താനുള്ള ക്ഷണക്കത്തുകൾ മാധ്യമപ്രവർത്തകർക്ക് ലഭിച്ചു തുടങ്ങിയതോടെയാണ് ഐഫോൺ 17 സീരീസും മറ്റ് പുതിയ ഉപകരണങ്ങളും അന്നേ ദിവസം പരിചയപ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായത്.2025 സെപ്റ്റംബർ 9 ന് ഇന്ത്യൻ സമയം രാത്രി 10:30 ന് ‘Awe Dropping’ എന്ന അവതരണ ചടങ്ങ് അരങ്ങേറും.
ക്ഷണക്കത്തിൽ ‘Awe dropping’ എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. ഇത് പസഫിക് സമയം രാവിലെ 10 മണിക്കും ഇന്ത്യൻ സമയം രാത്രി 10:30-നും ആയിരിക്കും നടക്കുക.’Awe Dropping’ നുള്ള ക്ഷണക്കത്തിൽ നീലയും മഞ്ഞയും നിറങ്ങളിൽ തിളങ്ങുന്ന ആപ്പിൾ ലോഗോ കാണിക്കുന്നു, ഇത് iOS 26-നൊപ്പം വരുന്ന പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈൻ ഭാഷയെ സൂചിപ്പിക്കാം. അഭ്യൂഹങ്ങൾ അനുസരിച്ച് ഐഫോൺ 17 സീരീസിന്റെ ഫീച്ചറുകളിൽ വലിയ ‘അദ്ഭുതങ്ങളൊന്നും’ പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ, കഴിഞ്ഞ വർഷത്തെ മോഡലുകളിൽ നിന്ന് വേർതിരിച്ചു നിർത്താൻ പാകത്തിലുള്ള അധിക കരുത്തും ഡിസൈൻ മാറ്റങ്ങളും ഉണ്ടാകും. ഐഫോൺ 17 പ്രോ മോഡലുകളുടെ പിൻക്യാമറ വിന്യാസം ഗൂഗിൾ പിക്സൽ ഫോണുകളെ ചെറിയ രീതിയിൽ ഓർമ്മിപ്പിച്ചേക്കുമെന്നും പറയപ്പെടുന്നു. നേരത്തെ വന്ന ചില റൂമറുകൾ ഇതാ: നേർത്ത ഐഫോൺ തിരിച്ചെത്തിയേക്കും ആപ്പിളിന്റെ ഉത്പന്ന ശ്രേണിയിൽ മെലിഞ്ഞ ഉത്പന്നങ്ങൾക്ക് നൽകിവരുന്ന പേരാണ് ‘എയർ’ (ഉദാ: മാക്ബുക്ക് എയർ, ഐപാഡ് എയർ). ഈ വർഷം ഐഫോൺ 17 പ്ലസ് ഉണ്ടായേക്കില്ലെന്നും, പകരം ഐഫോൺ എയർ ആയിരിക്കും പുറത്തിറങ്ങുകയെന്നുമാണ് ഇതുവരെ കേട്ടുകേൾവി. ഐഫോൺ 17 എയർ മോഡലിന്, ഐഫോൺ 17 ശ്രേണിയിലെ പ്രോ മോഡലുകളുടെ ഒരു ഹാർഡ്‌വെയർ ഫീച്ചർ ഉൾപ്പെടുത്തിയേക്കും. ആപ്പിൾ ഉത്പന്നങ്ങളെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ പുറത്തുവിടാറുള്ള അനലിസ്റ്റ് മിങ്-ചി കുവോ ആണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്.
ഈ വർഷം പുറത്തിറങ്ങാനൊരുങ്ങുന്ന ഐഫോൺ 17 പ്രോ മോഡലുകൾക്കെല്ലാം 12GB റാം ഉണ്ടാകുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ആദ്യമായി അവതരിപ്പിക്കുമെന്ന് കരുതുന്ന ഐഫോൺ 17 എയർ മോഡലിനും അതേ 12GB റാം കണ്ടേക്കാം. എന്നാൽ, സാധാരണ ഐഫോൺ 17-ന് 8GB റാം തന്നെയായിരിക്കും നൽകുക. അടുത്ത വർഷത്തെ ഐഫോൺ 18-നായിരിക്കും 12GB റാം ലഭിക്കാൻ പോകുന്നത്. എന്നാൽ, നിർമ്മിത ബുദ്ധിയുടെ (AI) കാര്യത്തിൽ ആപ്പിൾ ടോപ് എൻഡ് ആൻഡ്രോയിഡ് ഫോണുകളുടെ പ്രകടന മികവ് പുറത്തെടുത്തിട്ടുണ്ടോ എന്ന സംശയം പലരും ഉയർത്തുന്നതിനാൽ, ഐഫോൺ 17-നും 12GB ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു. എന്നാൽ, എയർ മോഡലിന് ഒറ്റ ക്യാമറയേ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്ന സംസാരം പല ഐഫോൺ പ്രേമികളുടെയും ആവേശം കെടുത്താൻ സാധ്യതയുണ്ട്. തീർച്ചയായും ഇത്തരം കാര്യങ്ങളൊക്കെ സെപ്റ്റംബർ 9 വരെ കാത്തിരുന്നാൽ മാത്രമേ ഉറപ്പിക്കാനാകൂ.ഈ വർഷം ഐഫോൺ പ്രോ മോഡലുകളുടെ ക്യാമറ ഐലൻഡ് (പിൻ ക്യാമറ സിസ്റ്റം) കുറുകെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ നീട്ടുമെന്നും കേൾക്കുന്നു. ഇതേ ഡിസൈൻ തന്നെയാണ് എയർ മോഡലിനും നൽകുകയത്രെ.
ഐഫോൺ 17 പ്രോ മോഡലുകൾക്ക് 8K റെക്കോർഡിങ്
നിലവിൽ ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റ മോഡലായ ഐഫോൺ 16 പ്രോ സീരീസിന്റെ പരമാവധി വിഡിയോ റെക്കോർഡിങ് റെസല്യൂഷൻ 4K ആണ്. ഇത് ഐഫോൺ 17 പ്രോ മോഡലുകളിൽ 8K ആയി വർദ്ധിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. 8K വിഡിയോ ഷൂട്ട് ചെയ്താൽ 4K റെക്കോർഡിങിനെ അപേക്ഷിച്ച് കൂടുതൽ മികച്ച ഫൂട്ടേജ് ലഭിക്കുമെങ്കിലും, ഇവ സംഭരിച്ചുവയ്ക്കാൻ കൂടുതൽ സ്ഥലം ആവശ്യമായി വന്നേക്കാം. ഫയൽ സൈസ് കുറയ്ക്കാനുള്ള എന്തെങ്കിലും ‘മാജിക്’ കൂടെ ആപ്പിൾ പുറത്തെടുക്കുമോ എന്നറിയാനാണ് പലർക്കും ആകാംഷ. ഐഫോൺ 17 പ്രോ സീരീസിന് രണ്ട് കളർ ടോൺ ഉള്ള പിൻഭാഗമുണ്ടെന്ന് ചില അവകാശവാദങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ വിവരം ശരിയല്ലെന്ന് അനലിസ്റ്റ് ഗുർമൻ പറയുന്നു. ക്യാമറയുടെ ഭാഗത്തും താഴേക്കും ഒരേ നിറം തന്നെയായിരിക്കും നൽകുക എന്നാണ് ഗുർമന്റെ പ്രവചനം. വർഷാവർഷം ഐഫോണുകൾക്ക് ചെറിയ മാറ്റങ്ങളാണ് ഇതുവരെ ആപ്പിൾ വരുത്തിയിരിക്കുന്നത്. അത് തന്നെ ഐഫോൺ 17-ന്റെ കാര്യത്തിലും പ്രതീക്ഷിച്ചാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഐഫോണിന് കുറഞ്ഞ വില 99,000 രൂപ ആയേക്കുമെന്ന് പ്രവചനം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നികുതി ഭാരം ഐഫോൺ പ്രേമികളുടെ മേലും വന്നേക്കാം. ഇന്ത്യയിൽ ഇപ്പോൾ 79,900 രൂപ എംആർപി ഇട്ടിരിക്കുന്ന ഐഫോൺ 16-ന്റെ തുടക്ക വേരിയന്റിന്റെ വില 99,000 രൂപ ആയേക്കുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. ഐഫോൺ 16 പ്രോ മാക്സ് തുടക്ക വേരിയന്റിന് 1,97,000 രൂപ വരെ വില വന്നേക്കാം. അതേസമയം, ഇപ്പോൾ 59,900 രൂപ എംആർപി ഇട്ടിരിക്കുന്ന ഐഫോൺ 16E മോഡലിന് 72,200 രൂപ വില പ്രതീക്ഷിക്കുന്നു. iOS 19-ൽ ഐക്കണുകൾക്ക് മാറ്റം വന്നേക്കും ഐഫോൺ 17 സീരീസിനൊപ്പം പുറത്തിറങ്ങാൻ പോകുന്ന iOS 19-ൽ ആപ്പ് ഐക്കണുകൾക്ക് മാറ്റം വന്നേക്കാം. ആപ്പിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റായ വിഷൻ പ്രോയിൽ അവതരിപ്പിച്ചതിന് സമാനമായ ആപ്പ് ഐക്കണുകൾ iOS-ലേക്കും എത്തുമെന്ന് ജോൺ പ്രസർ എന്ന ലീക്കർ പ്രവചിക്കുന്നു. നിലവിലുള്ള സ്ക്വയർക്കിൾ (ചതുരവും വൃത്തവും കലർന്ന) രീതിക്ക് പകരം പൂർണ്ണ വൃത്താകൃതിയിലേക്ക് ആപ്പ് ഐക്കണുകൾ മാറിയേക്കുമെന്നാണ് പ്രസർ പറയുന്നത്.
ഫ്ലോട്ടിങ് ബാറുകളും
ഐക്കണുകൾക്ക് മാറ്റം വരുന്നതിനൊപ്പം, മ്യൂസിക്, ആപ്പ് സ്റ്റോർ പോലുള്ള ചില ആപ്പുകൾക്ക് ഫ്ലോട്ടിങ് ബാറുകൾ (ഒരിടത്ത് സ്ഥിരമായി നിൽക്കാത്ത ടാസ്ക് ബാറുകൾ) വന്നേക്കുമെന്നും പ്രവചനമുണ്ട്. ഇതും കൂടുതൽ നൂതനത്വത്തിന്റെ പ്രതീതി നൽകിയേക്കാം.
Comments (0)