
Iphone users in uae:യുഎഇയിൽ ഐഫോൺ ഉപയോഗിക്കുന്നവർ ആണോ? അറിയാം ഈ മുന്നറിയിപ്പ്
iphone users in uae:യുഎഇ: ആപ്പിൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും താപനില ഉയരുന്ന സാഹചര്യത്തിൽ ആണ് ആപ്പിൾ തങ്ങളുടെ ഉപഭോകാതാക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.അമിതമായി ഫോൺ ചൂടാകുന്നത് ഒഴിവാക്കാനും, അപകടങ്ങൾ സംഭവിക്കാതിരിക്കാനും, തീപിടുത്തം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഈ അറിയിപ്പ് ഞങ്ങൾ നൽകുന്നതെന്ന് ആപ്പിൾ പറയുന്നു. ചൂടുള്ള കാലാവസ്ഥയിൽ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച് ആധികൃതർ രാജ്യത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിന്റെ ഇടയിൽ ആണ് Apple-ൻ്റെ ഈ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്

ചൂട് കാലാവസ്ഥയിൽ iPhone-കൾ ചാർജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും സുരക്ഷാ മുൻകരുതലുകളെക്കുറിച്ചുമുള്ള മുന്നറിയിപ്പാണ് കമ്പനി നൽകുന്നത്. അവ പരിശോധിക്കാം.
1. ചാർജ് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം, വെന്റിലേഷൻ കുറഞ്ഞ സ്ഥലങ്ങളിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കണം
2. പവർ അഡാപ്റ്റർ അല്ലെങ്കിൽ വയർലെസ് ചാർജർ എന്നിവയിൽ ഉറങ്ങരുത്, പവർ സോഴ്സുമായി കണക്ട് ചെയ്യുമ്പോൾ പുതപ്പ്, തലയിണ അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തിനടിയിൽ ഫോൺ വെക്കരുത്. മാത്രമല്ല, ചാർജിംഗ് കേബിളിലോ കണക്ടറിലോ കിടക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കണം.
3. Apple- iPhoneഉം ചാർജറുകളും ഔദ്യോഗിക ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും, ചൂടുള്ള പ്രതലങ്ങളുമായി തുടർച്ചയായി സമ്പർക്കം പുലർത്തുന്നത് അസ്വസ്ഥതകൾക്കും പൊള്ളലിനും കാരണമാകുമെന്നും Apple മുന്നറിയിപ്പ് നൽകി.
4- ഉപയോക്താക്കൾ iPhone-കളും ചാർജിംഗ് ഉപകരണങ്ങളും നന്നായി വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കണം. തീപിടിക്കാൻ സാധ്യതയുള്ളതും രാസവസ്തുക്കൾ കൂടുതലുള്ളതുമായ സ്ഥലങ്ങളിൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കുക.
എയർ മുഴുവൻ ഫോൺ ചാർജ് ചെയ്യുന്നവർ ശ്രദ്ധിക്കണം. കാരണം, അവിടെ വായുസഞ്ചാരം കുറവായിരിക്കും. സ്മാർട്ട്ഫോണുകൾക്ക് കൂടുതൽ സമ്മർദ്ദമുണ്ടാകുന്ന സമയത്താണ് Apple-ൻ്റെ ഈ നിർദ്ദേശം. ചൂട് കൂടുന്ന കാലാവസ്ഥയുള്ളപ്പോൾ, കൂടുതൽ സ്ക്രീൻ ടൈം, കൂടുതൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് എന്നിവയെല്ലാം ഫോണിന് ദോഷകരമാണ്.
iPhone ചാർജ് ചെയ്യാൻ ഏറ്റവും നല്ലത് കട്ടിയുള്ളതും, നിരപ്പായതുമായ പ്രതലമാണ്. അത്പോലെ, മൃദുവായ വസ്തുക്കളും, സൂര്യരശ്മിയും ഏൽക്കാത്ത സ്ഥലത്ത് വെച്ച് ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുക.
ഫോണുകൾ ചൂടാകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആപ്പിൾ പുറത്തുവിട്ടിട്ടുണ്ട് അവ ഇങ്ങനെയാണ്.
– ചൂടുള്ള സ്ഥലങ്ങളിൽ ഫോൺ ഉപയോഗിക്കാതിരിക്കുക.
– ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കുക.
– ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ ഓഫ് ചെയ്യുക.
– ഫോൺ അമിതമായി ചൂടാകുന്നു എന്ന് തോന്നിയാൽ ഉടൻ തന്നെ സ്വിച്ച് ഓഫ് ചെയ്യുക.
ഇങ്ങനെയുള്ള മുൻകരുതലുകൾ എടുക്കുന്നതിലൂടെ ഫോണുകൾ ചൂടാകുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനാകും എന്നാണ് ആപ്പിൾ യുഎഇയിലെ ഉപയോഗാതാക്താൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
Comments (0)