Posted By Nazia Staff Editor Posted On

Gold buy in dubai: പ്രവാസികളെ…ദുബായിൽ നിന്ന് സ്വർണം വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുണ്ടോ?ഇക്കാര്യം അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ പണി

Gold buy in dubai;നികുതി ഇളവുകൾ, വിലയിലെ സുതാര്യത, ഉയർന്ന ഗുണനിലവാരം ഇതെല്ലാമാണ് ദുബായിൽ നിന്നുള്ള സ്വർണം ആളുകൾക്ക് പ്രിയപ്പെട്ടതാകുന്നത്. എന്നിരുന്നാലും ദുബായിൽ നിന്നും സ്വർണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരികയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, നിയമപരമായിട്ടാണെങ്കിൽ പോലും എന്താണ് കാരണം എന്നല്ലേ? വിശദമായി നോക്കാം

ദുബായ് സ്വർണം; ഗുണവും ദോഷവും അറിയാം

‘സിറ്റി ഓഫ് ഗോൾഡ്’ എന്നാണ് ദുബായ് അറിയപ്പെടുന്നത്. എന്നിരുന്നാലും സ്വർണ വില കുതിച്ചുയർന്നതോടെ രാജ്യത്ത് സ്വർണത്തിനുള്ള ഡിമാന്റിൽ വലിയ ഇടിവാണ് സംഭവിച്ചത്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ യുഎഇയിലെ സ്വർണാഭരണങ്ങളപടെ ആവശ്യകതയിൽ 7.9 ടണിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് ഏകദേശം 18 ശതമാനത്തിന്റെ ഇടിവ്. വില വർധനവ് ദുബായിലുള്ളവരെ പോലും വലിയ തോതിൽ ബാധിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് ഏകദേശം 402.25 ദിർഹം (ഏകദേശം 9,397 രൂപ) ആണ് ദുബായിൽ വില. 22 കാരറ്റിന് 372.25 ദിർഹവും (ഏകദേശം 8,700 രൂപ, നിലവിലെ വിനിമയ നിരക്ക് അനുസരിച്ച്). വില ഉയർന്നതോടെ ആളുകൾ വാങ്ങാൻ മടിക്കുന്നുണ്ടെന്ന് വ്യാപാരികളും സമ്മതിക്കുന്നുണ്ട്.

ഓഫറുകൾ എങ്ങനെ പ്രയോജനപ്പെടുത്താം?

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ, ഈദ്, ദീപാവലി തുടങ്ങിയ വലിയ ആഘോഷങ്ങളുടെ സമത്താണ് നിങ്ങൾ ദുബായിൽ എത്തുന്നതെന്നിരിക്കട്ടെ, എന്നാൽ വമ്പൻ ഓഫറുകളിൽ നിങ്ങൾക്ക് സ്വർണം സ്വന്തമാക്കാനാകും. അതായത് പണിക്കൂലിയിലെ കുറവ്, മറ്റ് ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയെല്ലാം സ്വന്തമാക്കാം. പണിക്കൂലി കുറഞ്ഞാൽ തന്നെ ഒരു പരിധി വരെ സ്വർണപ്രേമികൾക്ക് ആശ്വാസമാണ്. കാരണം സ്വർണത്തിന് വില നൽകാം എന്നാൽ മേക്കിങ് ചാർജിന് വേണ്ടി കൂടുതൽ കൊടുക്കാനാകില്ലെന്നാണ് പലരുടേയും കാഴ്ചപ്പാട്.

എങ്ങനെ സ്വർണം വാങ്ങണം?

ഇഷ്ടപ്പെട്ടൊരു വസ്ത്രം കിട്ടിയില്ലെങ്കിൽ നമ്മൾ അടുത്ത കടയിൽ പോയി വാങ്ങും അല്ലേ? എന്നാൽ സ്വർണത്തിന്റെ കാര്യത്തിൽ അതിന് നിൽക്കരുതെന്നാണ് വിദഗ്ധോപദേശം. പല കടകളിലും കയറി ഇറങ്ങാതെ ദുബായ് ഗോൾഡ് സൂക്കിലെ സ്വർണ കടകളിൽ പോകാം. അവിടെ ചെന്ന് വിലകൾ താരതമ്യം ചെയ്യാൻ ശ്രമിക്കാം. അവിടെ വില മാത്രമല്ല, സ്വർണത്തിന്റെ ഗുണമേന്മ, ഉപഭോക്തൃ സേവനം, വിൽപ്പനാനന്തര സേവനം എന്നിവയെല്ലാം പരിശോധിക്കാൻ സാധിക്കും.

സ്വർണത്തിന്റെ പണിക്കൂലിയിലുള്ള വിലപേശവും അവിടെ പതിവാണ് കേട്ടോ. വലിയ ഡിസൈനുകൾക്ക് പണിക്കൂലി 100-150 ദിർഹം വരെ (ഏകദേശം 2,339-3,509 രൂപ വരെ) ഈടാക്കിയേക്കും. വില കുറക്കാൻ തയ്യാറായില്ലെങ്കിൽ തൊട്ടടുത്തുള്ള കടയിൽ പരിശോധിക്കാം.

സ്വർണം വിൽക്കാൻ ഉദ്ദേശം ഉള്ളവരാണെങ്കിലും ഇല്ലെങ്കിൽ ഗോൾഡ് സർട്ടിഫിക്കേഷൻ വാങ്ങി നിർബന്ധമായും സൂക്ഷിക്കണം. 22 കാരറ്റ് അല്ലെങ്കിൽ 24 കാരറ്റ് സ്വർണ്ണമാണെങ്കിൽ തീർച്ചയായും അതിൽ ഹാൾമാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. തൂക്കത്തിൽ കൃത്രിമം കാണിക്കാതിരിക്കാൻ ഇത് സഹായിക്കും. മാത്രമല്ല സ്വർണം വിൽക്കുന്ന സമയത്തുള്ള ആശങ്കകൾ പരിഹരിക്കാനും ഉപകരിക്കും. ഇനി വലിയ ജ്വല്ലറികളുടെ ആപ്പുകൾ വഴി വാങ്ങാൻ ശ്രമിച്ചാൽ ചില ഓഫറുകൾ അതിലൂടെയും സ്വന്തമാക്കാം. ചെറിയ കിഴിവുകൾ മാത്രമല്ല പിന്നീട് മാറ്റി വാങ്ങുമ്പോഴും അല്ലെങ്കിൽ സ്വർണം വൃത്തിയാക്കുന്നത് പോലുള്ള സർവ്വീസുകളും ലഭിച്ചേക്കും.

സ്വർണം വാങ്ങി നാട്ടിലേക്ക് വരുന്നത് എന്തുകൊണ്ട് എളുപ്പമല്ല?

പണിക്കൂലിയിലെ കുറവും സ്വർണാഭരണങ്ങൾക്കുള്ള മറ്റ് ഓഫറുകളുമൊക്കെ കാണുമ്പോൾ കുറച്ചധികം വാങ്ങി നാട്ടിലേക്ക് കൊണ്ടുവന്നാലോയെന്നൊക്കെ തോന്നിയാൽ പണി കിട്ടിയേക്കും. കാരണം സ്വർണം മറ്റൊരു രാജ്യത്ത് നിന്ന് സ്വന്തം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് പല രാജ്യങ്ങളിലും പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഉദാഹരണത്തിന് ഇന്ത്യയിൽ നികുതി ഇല്ലാതെ ഒരു സ്ത്രീക്ക് 20 ഗ്രാമും പുരുഷന് 40 ഗ്രാമും സ്വർണമാണ് കൊണ്ടുവരാൻ സാധിക്കുക . എന്നാൽ അവർ 12 മാസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചിരിക്കണം. രണ്ടാഴ്ചയിൽ കൂടുതൽ താമസിച്ചാൽ പോലും ഈ അളവിൽ കൂടുതൽ സ്വർണം കൊണ്ടുവന്നാൽ കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടി വരും. അതായത്
ഇവ സമർപ്പിക്കാനായില്ലെങ്കിൽ 20,000 ദിർഹത്തിന്റെ (ഏകദേശം 4,67,800 രൂപ) സ്വർണമാണെങ്കിൽ പോലും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തെന്ന് വരും. മാത്രമല്ല പിഴയായി വലിയ തുക ഒടുക്കേണ്ടിയുംവന്നേക്കാം.

യാത്രയിൽ സ്വർണത്തിന് ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതിന്ുംചെലവേറും. ആവശ്യമായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കണമെന്നില്ലെന്നതും ഓർമ്മിപ്പിക്കട്ടെ. വാറ്റ് റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് ഫ്ലൈറ്റ് ചെക്ക്-ഇൻ ചെയ്യുന്നതിന് മുമ്പ് പ്ലാനറ്റ് വാറ്റ് ഡെസ്കിൽ വിവരങ്ങൾ കൈമാറണം. ഇല്ലെങ്കിൽ 1000 ദിർഹം ആയിരിക്കും പിഴ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *