Posted By Nazia Staff Editor Posted On

experts assess the possibility of a tsunami;ഗള്‍ഫ് തീരത്ത് സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ടോ?, വിദഗ്ധര്‍ മുന്നറിയിപ്പ് ഇങ്ങനെ


experts assess the possibility of a tsunami;ദുബൈ: അറേബ്യൻ ഗൾഫ് തീരത്ത് സുനാമി ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്ന് എന്ന് യുഎഇയിലെ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഭൂകമ്പ പ്രവർത്തനങ്ങൾ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് തീരങ്ങളെ ബാധിക്കുമോ എന്ന ആശങ്കകൾക്ക് മറുപടിയായാണ് എൻസിഎം പ്രസ്താവന പുറത്തിറക്കിയത്.

പസഫിക് സമുദ്രത്തിൽ നിന്ന് ഭൂമിശാസ്ത്രപരമായി വളരെ അകലെയാണ് അറേബ്യൻ ഗൾഫ്. സുനാമികൾക്ക് പ്രധാന കാരണമായ പസഫിക് മേഖലയിലെ ടെക്ടോണിക് പ്ലേറ്റ് ചലനങ്ങൾ ഇവിടെ സ്വാധീനം ചെലുത്തുന്നില്ല.” എൻസിഎമ്മിലെ ഭൂകമ്പശാസ്ത്ര വിഭാഗം ഡയറക്ടർ ഖലീഫ അൽ അബ്രി പറഞ്ഞു. അറേബ്യൻ ഗൾഫിന്റെയും ചെങ്കടലിന്റെയും ഭൂമിശാസ്ത്രപരമായ സ്വഭാവവും സജീവമായ ടെക്ടോണിക് പ്ലേറ്റ് അതിർത്തികളുടെ അഭാവവും സുനാമി സാധ്യത ഇല്ലാതാക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. എമറാത്ത് അൽ യൂം ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, എൻസിഎം ലോകമെമ്പാടുമുള്ള ഭൂകമ്പങ്ങളും പസഫിക് തീരത്തെ സുനാമി സാധ്യതകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. “അറേബ്യൻ ഗൾഫിൽ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രീയമായി വളരെ കുറവാണ്,” അൽ അബ്രി വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം സുനാമികളെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന്, ഭൂകമ്പങ്ങളും സുനാമികളും പ്രധാനമായും ടെക്ടോണിക് പ്ലേറ്റ് ചലനങ്ങളാൽ സംഭവിക്കുന്നതാണെന്നും ഇതിന് കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമില്ലെന്നും അൽ അബ്രി വ്യക്തമാക്കി. എന്നാൽ മഞ്ഞുരുകുന്നത്, സമുദ്രനിരപ്പ് ഉയരുന്നത് തുടങ്ങിയ ഘടകങ്ങൾ ഭൂമിശാസ്ത്രപരമായ സമ്മർദ്ദത്തെ ബാധിച്ചേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. “ഈ വിഷയത്തിൽ ഗവേഷണം തുടരുകയാണ്, എന്നാൽ ഒരു നിഗമനത്തിലെത്തിയിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക, ആഗോള ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുന്നതായും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനത്തോടെ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതായും എൻസിഎം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *