
ദോഹയിലെ ഇസ്രയേല്‍ ആക്രമണം: ഗസ്സ വെടിനിര്‍ത്തലിനായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചെന്ന് ഖത്തര്‍
ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായുള്ള തങ്ങളുടെ മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചെന്ന് ഖത്തര്‍. ദോഹയിലേക്കുള്ള ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തര്‍ ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സമാധാന ചര്‍ച്ചയ്‌ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യംവച്ചാണ് ഇസ്രയേല്‍ ആക്രമണം നടന്നതെന്നാണ് ഹമാസ് ആരോപിക്കുന്നത്. അതിനിടെ ഖത്തറിലേക്കുള്ള ആക്രമണത്തിനായി ഇസ്രയേലിന് ട്രംപില്‍ നിന്ന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലൊണ് മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചെന്ന് ഖത്തര്‍ അറിയിച്ചിരിക്കുന്നത്
വെടിനിര്‍ത്തല്‍ പ്രമേയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇസ്രയേലിന് ട്രംപ് തന്നെ ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നാണ് ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്സ വെടിനിര്‍ത്തലിനായി ഖത്തര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ട്രംപ് വെടിനിര്‍ത്തല്‍ പ്രമേയം മുന്നോട്ടുവയ്ക്കുകയും ചെയ്തതിനിടെ നടന്ന ഈ ആക്രമണം എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. അതിനിടെ ഖത്തറിലേക്കുള്ള ഇസ്രയേല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇറാനും രംഗത്തെത്തി. അതേസമയം ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ പറയുന്നത്. ബോംബര്‍ ജെറ്റുകള്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്നും ഇസ്രായേല്‍ പ്രതികരിച്ചു. നിരവധി തവണ സ്‌ഫോടനം കേട്ടെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 35 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേല്‍ ആക്രമണമെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. ഒക്ടോബര്‍ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് മുന്‍പ് സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു. ജനവാസ മേഖലയിലല്ല ആക്രമണം നടത്തിയതെന്നും ഹമാസ് നേതാക്കള്‍ ഒളിച്ചിരുന്ന സ്ഥലത്താണ് ആക്രണം നടത്തിയതെന്നുമാണ് ഇസ്രയേല്‍ വിശദീകരിക്കുന്നത്.
ഖത്തറിലെ ദോഹയിൽ സ്ഫോടന പരമ്പര; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതാണെന്ന് സൂചന

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഉഗ്രശബ്ദം കേട്ടതായി സാക്ഷികൾ പറയുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശ്രമമാണ് ദോഹയിലെ സ്ഫോടനമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ടർ ബറാക് റാവീദ് പറഞ്ഞു. ആറ് ശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ദോഹയിലെ കത്താറയ്ക്ക് മുകളിൽ പുക ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ അറിയിച്ചു. ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേലി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. ഇസ്രായേൽ സർക്കാരുമായി അടുത്ത ബന്ധമുള്ള എൻ12 എന്ന മാധ്യമത്തോട് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ, ദോഹയിലെ സ്ഫോടനം ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ്, ഐഎസ്എയുമായി ചേർന്ന് ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ-ഹയ്യ കൊല്ലപ്പെട്ടതായി സൗദി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതൃത്വത്തിലെ മറ്റ് ചില പ്രമുഖരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറയുന്നു.

ആപ്പിൾ ഉൽപ്പന്നങ്ങളുടെ അംഗീകൃത ഡീലറുടെ സേവനം ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു
ദോഹ, ഖത്തർ: ഉപഭോക്തൃ സംരക്ഷണ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) iFix ഫോർ ട്രേഡ് ആൻഡ് മെയിന്റനൻസിന്റെ ഭരണപരമായ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
ആപ്പിളിന്റെ അംഗീകൃത പ്രതിനിധി സ്ഥാപനമാണിത്, സ്പെയർ പാർട്‌സുകളും അറ്റകുറ്റപ്പണി സേവനങ്ങളും നൽകുന്നതിൽ കാലതാമസം നേരിട്ടതിനാലാണ് ഒരു മാസത്തെ അടച്ചുപൂട്ടൽ നടപടി എടുത്തത്.
ഉപഭോക്തൃ സംരക്ഷണവും എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളും സംബന്ധിച്ച 2008 ലെ നിയമം (8) ലെ ആർട്ടിക്കിൾ (16) ലെ വ്യവസ്ഥകൾക്ക് അനുസൃതമാണ് ഈ തീരുമാനം.

ബാനി ഹാജർ ഇന്റർചേഞ്ച് ഏരിയയിലെ റോഡ് പൂർണമായി അടക്കും ; മുന്നറിയിപ്പ്
ദോഹ, ഖത്തർ: അറ്റകുറ്റപ്പണികൾക്കായി ബാനി ഹാജർ ഇന്റർചേഞ്ചിന്റെ വലത് തിരിവിൽ പൂർണ്ണമായ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’ പ്രഖ്യാപിച്ചു. അൽ ഷഹാമ സ്ട്രീറ്റിൽ നിന്ന് ദുഖാനിലേക്ക് വരുന്ന ഭാഗം റോഡ് അടച്ചിടും.
2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ ഇത് പ്രാബല്യത്തിൽ വരും. അടച്ചിടൽ സമയത്ത്, അൽ ഷഹാമ സ്ട്രീറ്റിൽ നിന്ന് ദുഖാനിലേക്ക് വരുന്നവർ ബാനി ഹാജർ ഇന്റർചേഞ്ച് അണ്ടർപാസ് വഴി മുന്നോട്ട് പോകണം, തുടർന്ന് അൽ റയ്യാൻ അൽ ജദീദ് സ്ട്രീറ്റിലെ അൽ ഷാഫി ഇന്റർചേഞ്ച് ഉപയോഗിച്ച് യു-ടേൺ എടുത്ത് ദുഖാനിലേക്ക് പോകണം.
Comments (0)