job vacancy in uae:ജോലി തേടി അലയേണ്ട ദുബായിൽ ഒഴിവുകൾ ഒഴുകി കിടക്കുന്നു; വേഗം അപേക്ഷിക്കൂ ; 7000ത്തോളം പേരെ നിയമിക്കും;മികച്ച ശമ്പളം
Job vacancy in uae:ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ അസീസി ഡെവലപ്മെന്റ്സ് ഈ വര്‍ഷാവസാനത്തോടെ 7,000 പുതിയ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ചയാണ് സ്വകാര്യ ഡെവലപ്പര്‍ പ്രതിഭകളെ കണ്ടെത്താനുള്ള തങ്ങളുടെ ശ്രമങ്ങളെ സംബന്ധിച്ച് വെളിപ്പെടുത്തിയത്. 2007ല്‍ ഏഴ് ജീവനക്കാരുണ്ടായിരുന്ന തങ്ങളുടെ തൊഴില്‍ ശക്തി 2025 ഏപ്രിലില്‍ 35,978-ായി വളര്‍ന്നതായി കമ്പനി പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മാത്രം 1,620 പുതിയ പ്രൊഫഷണല്‍ സ്റ്റാഫ് അംഗങ്ങളെയും അസീസി സ്വാഗതം ചെയ്തതായി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
2017ല്‍ 120 തൊഴിലാളികള്‍ ഉണ്ടായിരുന്ന കമ്പനിയുടെ തൊഴില്‍ശക്തി 2019ല്‍ 350 ആയി. 2022ല്‍ ഇത് 3,600 ആയി. ഇപ്പോള്‍ ഇത് ഏകദേശം 36,000മാണ്. ഇവരില്‍ ആറായിരത്തോളം പേര് വൈറ്റ് കോളര്‍ പ്രൊഫഷണലുകളാണ്.
‘ഞങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം ഞങ്ങളുടെ ടീമാണ്. ഈ വിപുലീകരണം ഞങ്ങളുടെ സുസ്ഥിരവും വളരുന്നതുമായ പ്രോജക്റ്റ് പൈപ്പ്ലൈനിനെയും പ്രാദേശിക, അന്തര്‍ദേശീയ ക്ലയന്റുകളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മികവിനെയും പ്രതിഫലിപ്പിക്കുന്നു,’ അസീസി ഡെവലപ്മെന്റ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ മിര്‍വൈസ് അസീസി പറഞ്ഞു.

വിദഗ്ധരുടെ അഭിപ്രായത്തില്‍, 2025-ല്‍ ദുബൈയുടെ റിക്രൂട്ട്മെന്റ് ലാന്‍ഡ്സ്കേപ്പ് വിവിധ മേഖലകളില്‍ പോസിറ്റീവ് പാത നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാങ്കേതികവിദ്യ, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം, ലോജിസ്റ്റിക്സ് എന്നിവയാണ് കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടാകുന്ന പ്രധാന മേഖലകള്‍. ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, എഐ, മെഷീന് ലേണിംഗ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിവിധ എഞ്ചിനീയറിംഗ് മേഖലകള്‍ തുടങ്ങിയ മേഖലകളിലും ജോലിക്കാരെ തേടി ആവശ്യക്കാര്‍ ഏറെയുണ്ട്.
യുഎഇയിലെ വില്‍പ്പന, വിപണന മേഖലയും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഐടി വിദഗ്ധരുടെ ഡിമാന്റും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഏകദേശം 150,000 യൂണിറ്റുകള്‍ നിര്‍മ്മാണത്തിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ അംബരചുംബി കെട്ടിടവും 2.5 ബില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന ഒരു ഓപ്പറയും നിര്‍മ്മിച്ചതിലൂടെ കമ്പനി പ്രശസ്തമാണ്.
ദുബൈയിലെ പ്രധാന ഡെവലപ്പര്‍മാരുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും വിപുലമായ ലാന്‍ഡ് ബാങ്കിലൂടെയും അസീസിക്ക് വലിയൊരു പ്രോജക്ട് പൈപ്പ്ലൈന് ഉണ്ട്. കൂടാതെ എംബിആര്‍ സിറ്റി, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബൈ ഹെല്‍ത്ത്കെയര്‍ സിറ്റി, ദുബൈ സൗത്ത്, സിറ്റി ഓഫ് അറേബ്യ, അല്‍ ഫുര്‍ജാന്‍, സ്റ്റുഡിയോ സിറ്റി, സ്പോര്‍ട്സ് സിറ്റി, ഡൗണ്ടൗണ് ജബല്‍ അലി എന്നിവിടങ്ങളില്‍ ലോകോത്തര പ്രോപ്പര്‍ട്ടികള്‍ വികസിപ്പിക്കുന്നതിലും അസീസി ഡെവലപ്മെന്റ്സ് നിര്‍ണായക പങ്ക് വഹിക്കുന്നു.

Comments (0)