Posted By Nazia Staff Editor Posted On

job vacancy in uae: യുഎഇയിൽ ജോലി ഒഴിവ്: ലുലു ഗ്രൂപ്പ് വിളിക്കുന്നു; ഈ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Job vacancy in uae: യു എ ഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പ്, റീട്ടെയിൽ ഡെലിവറി എൻജിനീയർ (ടെനന്റ് കോർഡിനേറ്റർ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. റീട്ടെയിൽ, കൊമേഴ്സ്യൽ ഫിറ്റ്-ഔട്ട് പ്രോജക്ടുകളുടെ ആസൂത്രണം, ഡിസൈൻ, നിർവ്വഹണം എന്നിവയിൽ ഉടമകൾ, വാടകക്കാർ, കൺസൾട്ടന്റുമാർ, എന്നിവർക്കിടയിൽ ഏകോപനം ഉറപ്പാക്കുക എന്നതാണ് ഈ ജോലിയുടെ പ്രധാന ഉത്തരവാദിത്തം

യോഗ്യത

വിദ്യാഭ്യാസം: മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബാച്ചിലേഴ്സ് ഡിഗ്രി.

എക്സ്പീരിയന്‍സ്: ടെനന്റ് കോർഡിനേഷൻ, മാൾ മാനേജ്മെന്റ്, അല്ലെങ്കിൽ റീട്ടെയിൽ ഡെലിവറിയിൽ 4-5 വർഷത്തെ പരിചയം (മിക്സഡ്-യൂസ് അല്ലെങ്കിൽ റീട്ടെയിൽ വികസന പദ്ധതികൾക്ക് മുൻഗണന).

വൈദഗ്ധ്യം: എംഇപി സേവനങ്ങൾ, ഫിറ്റ്-ഔട്ട് പ്രക്രിയകൾ, പ്രാദേശിക നിയമങ്ങൾ എന്നിവയെക്കുറിച്ച് നല്ല ധാരണ.

സോഫ്റ്റ്‌വെയർ കഴിവുകൾ: ഓട്ടോകാഡ്, എംഎസ് ഓഫീസ് ടൂളുകൾ എന്നിവയിൽ പ്രാവീണ്യം.

മറ്റ് യോഗ്യതകള്‍

  • മികച്ച ആശയവിനിമയ, ചർച്ചാ വൈദഗ്ധ്യം.
  • വിശദാംശങ്ങളിൽ ശ്രദ്ധയും ഏകോപന, ആസൂത്രണ കഴിവുകളും.
  • ആർക്കിടെക്ചറൽ, എംഇപി ഡ്രോയിംഗുകൾ വ്യാഖ്യാനിക്കാനുള്ള കഴിവ്.
  • പ്രശ്നപരിഹാര, സംഘർഷ പരിഹാര കഴിവുകൾ.
  • ഒന്നിലധികം ഇടാപാടുകാരെ കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണലിസം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *